2015 ഇൽ ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പെട്രോൾ വിലകളെ താരതമ്യ പെടുത്താൻ ഇന്റർ നെറ്റിൽ അന്വേഷണം നടത്തിയ എനിക്ക് കിട്ടിയത് വിചിത്രമായ ചില വാർത്തകളാണ് . അതിൽ ഒരു രൂപയ്ക്കു ഒരു ലിറ്റർ പെട്രോൾ വിൽക്കുന്ന വെനിസുല മുതൽ 121 രൂപയ്ക്കു അതെ സാധനം വിൽക്കുന്ന നോർവേ വരെ ഉണ്ട്. 2014 സപ്ടംബരിൽ 60 രൂപയ്ക്കു പെട്രോൾ വാങ്ങിയ അമേരിക്കകാരൻ 2015 ഇൽ അതായത് ഇന്ന് അത് വാങ്ങുന്നത് 40 രൂപക്കാണ്. ഞാൻ വായിച്ച വാർത്തയുടെ തലക്കെട്ട് ഇപ്രകാരമാണ്.
(പെട്രോൾ വിലയിൽ ഞെട്ടിക്കുന്ന അന്തരം ലോക രാജ്യങ്ങൾക്ക് ഇടയിൽ ഉണ്ട് എങ്കിലും പൊതുവെ പറയുകയാണെങ്കിൽ ദരിദ്ര രാജ്യങ്ങളിൽ അത് കുറവും, ധനിക രാജ്യങ്ങളിൽ അതിന്റെ വില കൂടുതലും ആണ്) ----------ഇത് എന്റെ അഭിപ്രായമല്ല
വളരെ ഏറെ തെറ്റിധാരണ ഉണ്ടാക്കുന്ന വാര്ത്തയാണ് ഇത്. പ്രത്യേകിച്ചും ധനിക രാജ്യങ്ങളിൽ അത് കൂടുതൽ ആണെന്ന വാർത്ത. ഒരു വസ്തുവിന്റെ വില ഏതെങ്കിലും ഒരു രാജ്യത്ത് കൂടുതലോ കുറവോ എന്ന് തീരുമാനിക്കുന്നത് ആ രാജ്യത്തിലെ ഒരു സാധാരണ പൌരന്റെ ക്രയശേഷിയെ ആധാരമാക്കിയാകണം. അല്ലാതെ അവിടെ പ്രചലിതമായ വിലയെ ഡോളറിലേക്ക് പരിവർത്തനം ചെയ്തു കൊണ്ടായിരിക്കരുത്. 80 ഡോളർ ശരാശരി പ്രതി ദിന വരുമാനമുള്ള ഒരു സാദാ അമേരിക്കകാരൻ ഒരു ലിറ്റർ പെട്രോളിന് ചിലവാക്കുന്നത് തുച്ചമായ 0.7 ഡോളർ ആണെന്ന് മനസ്സിലാക്കിയാൽ മതി. ഒരു ഭിക്ഷക്കാരനു പോലും വാങ്ങിക്കാവുന്ന വില കുറവ് എന്ന് വേണമെങ്കിൽ പറയാം.
ലോകത്ത് ക്രൂഡ് ഓയിൽ വിലയിൽ വന്ന സാരമായ മാറ്റം നമ്മുടെ രാജ്യത്തെ ഇന്ധന വിലകളിലും ഉടനെ മാറ്റം വരുത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പെട്രോൾ വില ഈ അടുത്ത ദിനങ്ങളിൽ തന്നെ 40 ഇൽ താഴെ ആകാൻ സാധ്യതയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ ഇതിന്റെ ആഘാതം എത്രയെന്നു നമ്മിൽ പലർക്കും അറിയില്ല. ഒരു കാലത്ത് അനാവശ്യമായി ഉയർത്തി കൊണ്ടു വന്ന പെട്രോൾ വിലകൾ കൊണ്ടു നാം മനസ്സിലാക്കാത്ത ഒരു അപകടം സംഭവിച്ചിട്ടുണ്ട്. പെട്രോൾ ദൌർലഭ്യം തടഞ്ഞു നിർത്താൻ ഭീമമായ മുതൽ മുടക്കിൽ ആഴക്കടലുകളിൽ എണ്ണ കുഴിക്കാൻ തുടങ്ങി. അത്തരം സംരംഭങ്ങളിൽ നിന്ന് ലഭിക്കുന്ന എണ്ണക്ക് ഉത്പാദന ചെലവ് വളരെ കൂടുതൽ തന്നെ ആണെന്ന് കാണാൻ വിഷമമില്ല. അങ്ങനെ ഉല്പാദിപ്പിക്കുന്ന എണ്ണക്ക് സൗദി അറേബ്യ പോലെ താരതമ്യേന ഉത്പാദന ചെലവ് കുറഞ്ഞ രാജ്യങ്ങളിലെ എണ്ണ വിലകളോട് എതിരിട്ടു നിൽക്കാൻ ആവില്ല. അതിന്റെ യുക്തി വളരെ സിമ്പിൾ ആണ്. സൗദി യിൽ നിന്ന് കിട്ടുന്ന വില കുറഞ്ഞ എണ്ണ നമുക്ക് മതി, കടലിലെ കിണറുകളിൽ നിന്ന് ഇവിടെ കുഴിച്ചെടുക്കുന്ന ഉത്പാദന ചെലവ് കൂടിയ എണ്ണ നമുക്ക് വേണ്ട എന്ന് നാം പറയുന്നു. അപ്പോൾ ക്രൂഡ് ഓയിൽ വിലകൾ ഈ രീതിയിൽ തുടർന്നാൽ ഇത്തരം കമ്പനികൾ തീര്ച്ചയായും അതിന്റെ ആഘാതങ്ങൾ ഏറ്റു വാങ്ങേണ്ടി വരും. അത് ആത്യന്ധികമായും നമ്മുടെ വ്യവസായങ്ങളെ, നമ്മുടെ ജോലി സാധ്യതകളെ ഒക്കെ ബാധിക്കും.
( ചർക്കയിൽ നൂൽ നൂറ്റു വസ്ത്രം ഉണ്ടാക്കുന്നവനെ , ഒരു യന്ത്ര തറി കൊണ്ടു വസ്ത്രം ഉണ്ടാക്കുന്നവന് എളുപ്പം തകർക്കാം. അതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് യന്ത്ര തറി ഉപയോഗിക്കുന്നവാൻ കുറെ നഷ്ടങ്ങൾ താങ്ങാൻ കരുത്തുള്ളവൻ ആണെന്നുള്ളതാണ്. പക്ഷെ ചർക്ക ഉപജീവന മാർഗമായവന് ഭക്ഷണം കഴിക്കാനുള്ള വകയെങ്കിലും കിട്ടിയാലേ തന്റെ ജോലി തുടരാൻ കഴിയൂ. യന്ത്ര തറി ക്കാരൻ, കുറച്ചു കാലത്തേക്ക് തുണിയുടെ വില കുറച്ചു കൊണ്ടു ചർക്ക ക്കാരനെ തകർക്കുന്നു. എല്ലാ ചർക്ക കളും നിഷ്കാസനം ചെയ്തു എന്ന് ഉറപ്പായാൽ , അവൻ തന്റെ മുൻ കാല നഷ്ടങ്ങൾ കൂടി നമ്മിൽ നിന്ന് ഊറ്റി എടുക്കുന്നു. വർത്തമാന കാലത്തെ രാഷ്ട്രീയത്തിൽ വളരെ ഏറെ പ്രചരിച്ച ഒരു ചൂഷണോപാധിയാണ് ഇത് എന്ന് എന്റെ അനുഭവം എന്നെ പഠിപ്പിക്കുന്നു. അതാണ് ഇന്നത്തെ എണ്ണയുടെ രാഷ്ട്രീയം)
((ഈ ലേഖകൻ ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ അല്ല. അത് കൊണ്ടു തന്നെ ഈ ലേഖനത്തിൽ പാളിച്ചകളും, തെറ്റി ധാരണകളും കടന്നു കൂടിയിരിക്കാൻ ഇടയുണ്ട്. അത് ചൂണ്ടി കാണിക്കാൻ മാന്യ വായനക്കാർ തുനിയുമെന്നു വിശ്വസിക്കുന്നു)

No comments:
Post a Comment