അപ്പോൾ ബാലാട്ടൻ പറയുന്നത് ഇതാണ്. നിങ്ങളുടെ നാട്ടിൽ ഒരു ലക്ഷം രൂപയോ മറ്റോ മുതൽ മുടക്കി ഒരു മുതലാളി ഒരു വ്യവസായം തുടങ്ങുന്നു. കുറെ അതായത് ഒരു പത്തു ആളുകൾക്ക് പണി കൊടുക്കുന്നു (നല്ല അർത്ഥത്തിൽ). അവർക്കു പ്രതിമാസം 5000 രൂപ കൂലി കൊടുത്തതിനു ശേഷം മുതലാളിക്ക് 10000 രൂപ ലാഭം കിട്ടുന്നു. സ്വാഭാവികമായും പണിക്കാര് അവർക്കു കിട്ടുന്ന 5000 കൊണ്ടു അടിച്ചു പൊളിക്കുന്നു. പക്ഷെ മുതലാളി തന്റെ പത്തായിരത്തിൽ 5000 കൊണ്ടു മാത്രം അടിച്ചു പൊളിച്ചു ബാക്കി അയ്യായിരം അവിടെ ബാങ്കിൽ കൊണ്ടു പോയി നിക്ഷേപിക്കുകയാണ് . അങ്ങനെ കുറെ കഴിഞ്ഞപ്പോൾ ഈ മുതലാളി തന്റെ നിക്ഷേപം കൊണ്ടു വീണ്ടും ഒരു വ്യവസായം തുടങ്ങുകയും വീണ്ടും കുറെ ആളുകൾക്ക് പണി കൊടുക്കുകയും ചെയ്യുന്നു.
പക്ഷെ ഇത് അങ്ങനെ തന്നെ സംഭവിക്കണം എന്നില്ല. മുതലാളി ശരിയായ ഒരു സോഷ്യ ലിസ്റ്റ് ആയിരിക്കുകയും തനിക്കു കിട്ടുന്ന അധിക ലാഭം വീതിക്കുകയും ചെയ്യണം എന്ന് തീരുമാനിച്ചാൽ തൊഴിലാളിക്ക് നേരത്തെ കിട്ടിയ 5000 ത്തിനു പകരം 6000 കിട്ടുന്നു. മഹാനായ മുതലാളി എന്ന് നാം മുദ്രാവാക്യം വിളിക്കുന്നു. ഇവിടെ തൊഴിലാളി തന്റെ ഇപ്പോഴത്തെ വരുമാനമായ 6000 കൊണ്ടു അടിച്ചു പൊളിക്കുന്നു. രണ്ടാമത്തെ വ്യവസായം വെറും ഒരു ദിവാ സ്വപ്നമായി പരിണമിക്കുന്നു.
ഒരു വ്യക്തിക്ക് കിട്ടുന്ന അധിക ധനം ഉപഭോഗത്തിൽ കലാശിക്കുന്നതിനു പരിധികൾ ഉണ്ട്. എനിക്ക് ഒരു ദിവസം ഒരു ലക്ഷം വരുമാനം കിട്ടിയാൽ ചിലപ്പോൾ ഞാൻ അത് മുഴുവൻ ചിലവാക്കിയെക്കും. പക്ഷെ വരുമാനം ഒരു കോടി ആയാൽ ചിലവാക്കുന്ന കാര്യത്തിൽ ഞാൻ നിസ്സഹായനാകുന്നു. അപ്പോൾ ഒരു കോടി ഒരാളുടെ കയ്യിൽ കിടക്കുന്നതിനും, അനേകം പേരുടെ കയ്യിൽ കിടക്കുന്നതിനും തമ്മിൽ പ്രകടമായ ഒരു വ്യത്യാസമുണ്ട്. ഒരാളുടെ കയ്യിൽ കിടക്കുമ്പോൾ അത് വീണ്ടും മൂല ധനമായി തീരാനുള്ള സാധ്യത ഏറെ ആണ്. പലരുടെയും കയ്യിൽ കിടക്കുമ്പോൾ അത് മുഴുവൻ ഉപഭോഗത്തിൽ കലാശിക്കും. തുല്യത എന്ന മഹദ് വികാരത്തിന് ഇങ്ങനെ ഒരു പാരയുണ്ട്. അത് നമ്മുടെ ഭൂ പരിഷ്കരണത്തിൽ നാം ഒരിക്കൽ അനുഭവിച്ചതാണ്. ലോകത്തിലെ ഭൂമി മുഴുവൻ അഞ്ചു സെന്റ് വീതം ഓരോരാൾക്ക് വീതിച്ചു കൊടുത്താൽ അവർ ഏവരും ആ അഞ്ചു സെന്റിന് ഒരു വേലി കെട്ടി അവിടെ ഒരു കുടിലും കെട്ടി സുഖമായി (?) കഴിഞ്ഞേക്കും. പക്ഷെ അപ്പോൾ നമ്മുടെ കൃഷി പരിപാടിക്ക് എന്ത് സംഭവിക്കും എന്ന് ഞാൻ മുൻപേ തന്നെ ചോദിച്ചതാണ്. സ്വത്തു അങ്ങനെ വീതിക്കപ്പെടാതെ നിൽക്കുന്ന ഇടങ്ങളിലെ ഭൂ സ്വാമിമാർ ആണല്ലോ നമുക്ക് ഇന്ന് അരി തിന്നാൻ തരുന്നത്.
പക്ഷെ ഇതിനു ഒരു മറു മരുന്ന് ഇല്ലെന്നു പറയാൻ പറ്റില്ല. അതാണ് മഹാനായ നമ്മുടെ ഒരു സിനിമ താരം തന്റെ കൃഷി പണിയിലൂടെ കാണിച്ചു തന്നത്. കോഒപരെറ്റിവ് കൃഷി എന്നത് പണ്ടു തന്നെ നമ്മുടെ പുസ്തകങ്ങളിൽ കാണുന്നതാണ്. പക്ഷെ നമ്മള് അത് ഓട്ട മത്സരത്തിനിടയിൽ മറന്നു പോയതാണ്. അധികം കൂലി കിട്ടുന്നവനും ഇത്തരത്തിൽ ഉപഭോഗത്തെ മറന്നു കൊണ്ടു സൃഷ്ടി പ്രവർത്തനത്തിൽ ഏർപ്പെടാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷെ അത് പ്രാവർത്തിക മാക്കാൻ ശ്രമിച്ച ഇടങ്ങളിലൊക്കെ സംഗതി കുളമാകുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ ആ ചരിത്രവും നമ്മെ നിരുൽസാഹ പ്പെടുത്താൻ പാടില്ല. എല്ലാവരും തുല്യരായി നിന്ന് കൊണ്ടു നമുക്ക് ഉത്പാദനം വര്ധിപ്പിക്കാൻ സാധിക്കും എന്ന് നാം അറിയണം. പക്ഷെ അതിനു നമ്മുടെ വീട്ടിലെ അഴുക്കു അടുത്തുള്ള പുറം പോക്ക് ഭൂമിയിൽ കൊണ്ടു പോയി തള്ളുന്ന മാനസിക നിലയുള്ള ഒരു ജനത വിചാരിച്ചാൽ പറ്റില്ല.
സമ ഭാവന എന്നത് പ്രാവർത്തിക മാക്കുമ്പോൾ സമൂഹത്തിലെ ഓരോ അംഗവും മാനസികമായി വളരെ ഉന്നതങ്ങളിൽ വർത്തിക്കുന്നവർ ആയിരിക്കണം എന്നാണോ ഇതിന്റെ ഗുണ പാഠം. സത്യമായും ഇത് എഴുതിയ എനിക്ക് പോലും അത് അറിയില്ല.

No comments:
Post a Comment