1970 കാലഘട്ടത്തിൽ എന്നോ ഒരു ദിവസം എടക്കാട് താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് രവി പറഞ്ഞു. 'എടൊ നമ്മുടെ ബീച്ചിൽ മുഴുവൻ സായിപ്പന്മാര് തമ്പടിച്ചു താമസിക്കുകയാണ്. കാരണം എന്താണെന്നൊന്നും അറിയില്ല . കുറെ എണ്ണം ഉണ്ട്'. നമ്മളും പരസ്പരം ചോദിച്ചു 'കോവളത്ത് കടലിൽ കുളിച്ചു കളിക്കുന്ന സായിപ്പ് എന്തിനാ ഈ ഓണം കേറാ മൂലയിലെ കടൽ പുറത്തു വന്നു കുളിക്കുന്നത്' എന്ന്. തലശ്ശേരിയിലെ മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രത്യേകത തലശ്ശേരിക്കാരൻ അറിയുന്നതിന് എത്രയോ മുൻപ് ഈ വെള്ളക്കാരൻ അറിഞ്ഞിരുന്നു എന്ന് അറിയിക്കാൻ വേണ്ടി മാത്രമാണ് ഇത് എഴുതിയത്. നമ്മൾ അത് അറിഞ്ഞത് കൊണ്ടും വലിയ പ്രത്യേകതകളൊന്നും ഉണ്ടായില്ല. ഇന്നും ആ ബീച്ച് , പണ്ടു സായിപ്പൻമ്മാർ കുളിച്ചു കയറിയ അതെ ബീച്ച് തന്നെ. മര്യാദക്കു ഒരു വൈദ്യുത ദീപം പോലും ഇല്ല. സായിപ്പൻ മാറ് പക്ഷെ അതിനെ പണ്ടെ ഒഴിവാക്കി. നമ്മുടെ ടൂറിസം എന്നാൽ ഇങ്ങനെ ആണ്. കാറ്റ് കൊള്ളാൻ അഞ്ചു രൂപ വാങ്ങിക്കുന്ന ഒരു കലാപരിപാടി മാത്രമാണ് ഇത്. പണ്ടു ഓവർ ബരീസ് ഫോളി യിൽ വെറുതെ കാറ്റ് കൊണ്ടു നടന്നത് ഇന്ന് വെറും ഒരു ഓർമ്മ മാത്രമായി തീർന്നിരിക്കുന്നു. നമ്മുടെ ഭിക്ഷക്കാർ കാറ്റ് പോയ മനുഷ്യരാണ്. അവർക്കിനി ഒരു കടൽ പുറത്തെയും കാറ്റ് ഫ്രീ ആയി കിട്ടില്ല. കാറ്റ് പോലും ഇരന്നു വാങ്ങണം എന്ന് അർഥം. പണ്ടു തലശ്ശേരി ബസ് സ്റ്റാന്റിലെ ഒരു ഭിക്ഷക്കാരൻ പയ്യൻ തെരുവ് നീളെ തെണ്ടിയത് 'ഒരു അഞ്ചു രൂപ തരുമോ. ഒരു ചായകുടിക്കാനാ' എന്നായിരുന്നെങ്കിൽ, ഇന്നവൻ പറയേണ്ടത്, 'ഒരു അഞ്ചു രൂപ തരുമോ, ഒന്ന് കാറ്റ് കൊള്ളാന' എന്നത്രെ.
കാറ്റ്, ഊഞ്ഞാൽ, കളി വഞ്ചികൾ, നീന്തി കുളിച്ച തോടുകൾ .......ഇവയൊക്കെയും ഇപ്പോൾ കച്ചവടവൽക്കരിക്കപ്പെട്ടു പോയിരിക്കുകയാണ്. കാറ്റിനു അഞ്ചു, ഊഞ്ഞാലിനും, കളി വഞ്ചിക്കും പത്തു എന്നിങ്ങനെ ആണ് നിരക്കുകൾ.
വെറുതെ കുളിക്കാമായിരുന്ന എരഞ്ഞോളി പുഴയിലൂടെ ഇന്നോഴുകുന്നത് വിഷ വെള്ളമാണ്

No comments:
Post a Comment