സാദെ യുടെ പുസ്തങ്ങൾ വൃത്തികെട്ട പുസ്തകങ്ങൾ എന്ന നിലയിൽ ലോക സമക്ഷം അവതരിപ്പിക്കപ്പെട്ടതു കൊണ്ടു, ജനങ്ങൾ അത് വായിക്കാതിരുന്നില്ല. മറിച്ച് കൂടുതൽ ആളുകൾ പ്രസ്തുത പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ വേണ്ടി ആവശം കൊള്ളുന്നതാണ് നമ്മൾ കണ്ടത്. ഒരു കലാ കൃതി ചൂടപ്പം പോലെ വിറ്റഴിയുന്നതിനുള്ള എളുപ്പ വഴി മേൽ പറഞ്ഞ ഈ എതിർ പരസ്യങ്ങൾ ആണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരു പുസ്തകമോ അല്ലെങ്കിൽ സിനിമയോ എടുക്കുന്നു എങ്കിൽ, അത് നല്ലവണ്ണം ചിലവാകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ അതിനുള്ള എളുപ്പവഴി, നിങ്ങളുടെ പുസ്തകമോ, സിനിമയോ, ആരെയെങ്കിലും അപമാനിക്കുന്നു എന്നോ, അല്ലെങ്കിൽ വ്യവസ്ഥാപിതമായ സദാചാരത്തെ വെല്ലുവിളിക്കുന്നു എന്നോ, മറ്റോ ഉള്ള പ്രചരണങ്ങൾ നടത്തുകയാണ്. പല മൂന്നാം കിട കൃതി കളും ഇത്തരത്തിൽ പ്രശസ്തി ആര്ജിചിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. സൃഷ്ടാവിനെക്കാൾ കൂടുതൽ പ്രസ്തുത കൃതിക്ക് പരസ്യം കൊടുക്കുന്നത് അതിന്റെ എതിരാളികൾ ആണെന്ന് മാത്രം.
No comments:
Post a Comment