Wednesday, 7 January 2015

ക്രൂഡ് ഓയിൽ വില എന്ത് കൊണ്ടു കുറയുന്നു.

ഒരു മാസം മുൻപ് വരെ ഒരു ബാരലിന് 115 ഡോളർ വിലയുണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ഇന്ന് എന്ത് കൊണ്ടു 50 ഡോളറിലേക്ക് കൂപ്പു കുത്തി. അതിനു മാത്രം ഈ ലോകത്ത് വല്ലതും സംഭവിച്ചോ.  ലോകം അപ്പാടെ എണ്ണ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചോ?  അല്ലെങ്കിൽ അത്യത്ബുധകരമായ രീതിയിൽ  ഏതെങ്കിലും കാമധേനു എണ്ണ കിണർ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ കണ്ടെത്തിയോ?  അതിനു കാരണമായി പറയുന്നതൊന്നും സാമാന്യ ബുദ്ധി കൊണ്ടു അംഗീകരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല.  കാരണം അവർ പറയുന്നത് ഇതൊക്കെയാണ്.

1. ലോകത്ത് സാമ്പത്തിക മാന്ദ്യം ഉണ്ട്   (ഇത് പണ്ടെ പറയുന്നതാണ്. അന്നൊന്നും വില കുറഞ്ഞില്ല)

2. മറ്റു ഇന്ധന സ്രോതസ്സുകളിലേക്ക് ലോകം മാറ്റി ചവിട്ടി. (ഒരൊറ്റ ചവിട്ടിനു മാറാവുന്നതാണോ ഇത്)

3. അമേരിക ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായി മാറി.(എന്റമ്മോ . ഒരൊറ്റ മാസം കൊണ്ടോ. അത് ഇത് വരെയും അങ്ങനെ ആയിരുന്നില്ലേ)

4. ഇങ്ങനെ ഉള്ള പരിത സ്ഥിതിയിൽ പോലും സൗദി അറേബ്യ ഉല്പാദനം കുറച്ചു വില കൂട്ടാൻ ശ്രമിക്കുന്നില്ല. (വില കുറഞ്ഞത്‌ എന്ത് കൊണ്ടാണ് എന്നല്ലേ നമ്മുടെ ചോദ്യം)

മറ്റെന്തെല്ലാമോ രാഷ്ടീയ നാടകങ്ങൾ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നതായി ഞാൻ കരുതുന്നു.   യാതൊരു തത്വ ദീക്ഷയും ഇല്ലാതെ വളർന്നു വന്ന വില അത്രയും തത്വ ദീക്ഷയില്ലാതെ ഇടിഞ്ഞു കൊണ്ടിരിക്കുന്നതിൽ നാം അത്ബുധം കൂറേണ്ട കാര്യമില്ല.  ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് അടുത്ത ഭാവിയിൽ തന്നെ നമുക്ക് മനസ്സിലാകും.

ക്രൂഡ് ഓയിൽ വില പൂജ്യത്തിൽ എത്തിയാൽ മരുഭൂമി വീണ്ടും മരുഭൂമി ആകുമോ. ഇല്ലെന്നാണ് ചിലര് ദുബൈ നോക്കി പറയുന്നത്.  പക്ഷെ സിന്ധു നദീ തട സംസ്കാരം നമ്മുടെ ഉറക്കം കെടുത്തുന്നു 

No comments:

Post a Comment