Thursday, 29 January 2015

അച്ചടിച്ച വില എന്ന മിഥ്യ

പീടികയിൽ പെട്ടികളിൽ ആക്കി വിൽക്കപ്പെടുന്ന എല്ലാ വസ്തുക്കൾക്കും ഒരു എം ആർ പീ ഉണ്ടായിരിക്കും.  അതായത് ആ വസ്തുവിന് നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാവുന്ന പരമാവധി വില.  ആ വിലയിൽ കൂടുതൽ ആരെങ്കിലും നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിച്ചാൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്.

കഴിഞ്ഞ മാസം ഞാൻ വാങ്ങിയ ഒരു അടുപ്പിനു പാക്കറ്റിൽ അടിച്ച വില 6800. എനിക്ക് എന്റെ പരിചയക്കാരനായ മനുഷ്യൻ ആ സാധനം വിറ്റത് 5500 രൂപയ്ക്കു.  പരിചയക്കാരനായതു കൊണ്ടു അയാള് സാധനം നഷ്ടത്തിൽ എനിക്ക് വിറ്റതാണ് എന്ന് നിങ്ങളാരും തെറ്റി ധരിക്കുകയില്ല എന്ന് എനിക്കറിയാം. 6800 രൂപ അയാള് എന്റെ കയ്യിൽ നിന്ന് വാങ്ങിയാൽ എനിക്ക് അയാൾക്കെതിരെ കോടതിയിൽ പോകാൻ ആവില്ലെന്നും നിങ്ങൾക്ക്  അറിയാം.  അപ്പോൾ അയാള് എനിക്ക് കുറച്ചു തന്ന ഈ 1300 രൂപ എന്തായിരിക്കും.  അത് വെറും ഒരു രൂപ മുതൽ 1300 രൂപ വരെയോ , ചിലപ്പോൾ അതിൽ കൂടുതലോ ആയി മാറിപ്പോകാൻ ഇടയുണ്ടെന്ന് നമുക്ക് ഇപ്പോൾ മനസ്സിലായി. അപ്പോൾ പാവപ്പെട്ട ഒരു ഉപഭോക്താവായ ഞാൻ എങ്ങനെ അറിയും, എന്റെ കയ്യിൽ നിന്ന് ആ കടക്കാരൻ വാങ്ങിയത് അതിന്റെ യഥാര്ത വില തന്നെ ആണോ എന്ന്.

എം ആർ പീ എന്ന വഞ്ചനയെ കുറിച്ച് നമ്മൾ ആരും അധികം വേവലാതി പെടുന്നില്ല എന്ന് തോന്നുന്നു.  അച്ചടിച്ച്‌ വരുന്ന ഏതൊരു വിലയും നമ്മളെ സംബന്ദിച്ചു സത്യമാണ്.  നിർമാതാവ് പ്രസ്തുത വില എങ്ങനെ തീരുമാനിക്കുന്നു എന്നോ, യഥാർത്ഥത്തിൽ പ്രസ്തുത വസ്തുവിന് അത്ര തന്നെ വിലയുണ്ടോ എന്നൊന്നും അറിയാൻ ഈ ഉപഭോക്താവിന് ഒരു വഴിയും ഇല്ല. നൂറു രൂപ കൊടുത്തു നാം വാങ്ങുന്ന പേസ്റ്റിൽ എത്ര മൂല്യത്തിന്റെ വസ്തു ഉണ്ടെന്നു നമ്മൾ ആരും അറിയുന്നില്ല. ഒരിക്കലും അറിയാൻ പോകുന്നും ഇല്ല.  ഒരു ഉപഭോക്താവായ ഞാൻ എളുപ്പം വഞ്ചിക്ക പ്പെട്ടു പോകുന്നു.

ഇന്ന് നിങ്ങൾ ഒരു എലട്രോണിക് സാധനത്തിനു പല പല പീടികകളിൽ കയറി വില ചോദിക്കുക.  എല്ലാ വിലകളും ഒരു പോലെ ആണോ എന്ന് താരതമ്യ പെടുത്തി നോക്കുക. നിങ്ങൾ ശരിക്കും അത്ബുധ പെട്ട് പോകും. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌.  ഒരേ വസ്തു എല്ലാ പീടികകളും ഒരേ വിലക്ക് വിൽകപെടെണ്ടത് അല്ലെ.  പീടികക്കാരൻ തനിക്കു ലാഭം കുറച്ചു മതി എന്നോ ലാഭം തന്നെ വേണ്ട എന്നോ തീരുമാനിച്ചാൽ കൂടി അത് ഇത്രയൊക്കെ വരാമോ. നമ്മൾ ഓരോരുത്തരും ചോദിക്കേണ്ട ചോദ്യമാണ് ഇത്.

അഞ്ചു കൊല്ലം മുൻപ് ഞാൻ എന്റെ പഴയ ഫ്രിജ് മാറ്റി മറ്റൊന്ന് തരാൻ ഒരു കടക്കാരനോട് പറഞ്ഞപ്പോൾ അയാള് എന്നോട് പറഞ്ഞു നിങ്ങളുടെ പഴയ ഫ്രിജിനു 3000 രൂപ തരാം എന്ന്. എനിക്ക് സന്തോഷമായി.  പത്തു വര്ഷം പഴക്കമുള്ള ഒരു വസ്തുവിന് 3000 കിട്ടുക എന്നത് വലിയ കാര്യം തന്നെയാണ്. എം ആർ പീ  13000 രൂപ ഉള്ള പുതിയ ഫ്രിജ് അയാള് എനിക്ക് 10000 രൂപയ്ക്കു തന്നു. ആ ഇടയ്ക്കു എന്റെ സുഹൃത്തിന്റെ വീട്ടില് പോയപ്പോൾ ഞാൻ വാങ്ങിച്ച അതെ ഫ്രിജ് അവന്റെ വീട്ടില് ഇരിക്കുന്നത് കണ്ടു. അത് എപ്പോൾ വാങ്ങിച്ചതാ ണെന്നും വില എന്ത് കൊടുത്തു എന്നും ഞാൻ അന്വേഷിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം എന്നെ ഞെട്ടിച്ചു കളഞ്ഞു.  അവൻ അത് നേരിട്ട് പണം കൊടുത്തു വാങ്ങിയത്  10500 രൂപയ്ക്കു.  അപ്പോൾ എന്റെ പഴയ ഫ്രിജിനു എനിക്ക് കിട്ടിയത് 500 രൂപ. ചിലപ്പോൾ അതും ഉണ്ടാകില്ല.  ഇതൊക്കെ ആണ് നമ്മുടെ എക്സ്ചേഞ്ച്‌ വ്യാപാരം.

No comments:

Post a Comment