Sunday, 18 January 2015

അപ്ലിക്കേഷൻ തെറ്റാതെ എഴുതാനുള്ള എളുപ്പ വഴികൾ:

ആദ്യം, അപ്ലിക്കേഷൻ ഫോം, അതിന്റെ ഫോട്ടോ സ്റ്റാറ്റ് കോപി , വച്ചെഴുതാൻ ഒരു പുസ്തകം, ഒരു ബോൾ പെൻ, സഹായികളായി നാല് പേർ (മലയാളം ഭാഷ ശരിക്കും അറിയാവുന്നവർ), മൊബൈൽ ഫോണ്‍ , ഒരു പാത്രം വെള്ളം (സമയം കൂടുന്നതിന് അനുസരിച്ച് വെള്ളം കിട്ടാനുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കണം) എന്നിവ തയ്യാറാക്കി വെക്കുക..നിർദേശങ്ങളിൽ പറഞ്ഞ വസ്തുക്കൾ (ആധാർ കാർഡ്, പഴയ റേഷൻ കാർഡ്, എന്നിങ്ങനെ ഉള്ളവ ആദ്യം തന്നെ മുന്നില് ഒരു ചാക്കിൽ കെട്ടി വെക്കുക) സ്ഥലത്ത് താമസിക്കുന്ന ബുദ്ധിയുള്ള (എന്നെ  പോലെ ഉള്ള (വേറെ ആരെയെങ്കിലും പേര് ചേർക്കണമെങ്കിൽ ഇനിയും അപേക്ഷിക്കാവുന്നതാണ്) ) കുറെ പേരുടെ ഫോണ്‍ നമ്പർ ഒരു കടലാസിൽ എഴുതി വെക്കണം. തന്നിട്ടുള്ള നിർദേശങ്ങൾ മലയാളം ഭാഷ അറിയാവുന്ന ഏതെങ്കിലും ഒരാളെ കൊണ്ടു വായിപ്പിച്ചു അതിനെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം ആരായണം. ആർക്കും വ്യക്തമായി അറിയില്ലെങ്കിൽ, മൊബൈൽ ഫോണ്‍ എടുത്തു എന്നെയോ മറ്റേതെങ്കിലും ബുദ്ധി ജീവികളെയോ വിളിക്കുക. (നമ്മൾ നമ്മുടെ സുഹൃത്തുക്കൾ ആരെയെങ്കിലുമോ, അല്ലെങ്കിൽ ആപ്പീസിൽ തന്നെ നേരിട്ട് വിളിച്ചോ നിങ്ങളുടെ സംശയം തീർക്കാൻ ശ്രമിക്കുന്നതായിരിക്കും. ശ്രമിക്കുന്നതായിരിക്കും എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. കാരണം നമ്മള് ചോദിക്കുന്ന ആളുകള് വ്യക്തമായ മറുപടി തരാത്തതിന്റെ ഉത്തരവാദിത്വം നമ്മുടെ തലയിൽ വീഴുന്നത് നമുക്ക് ഇഷ്ടമല്ല). അങ്ങനെ കിട്ടുന്ന ഉത്തരങ്ങൾ ക്രോടീകരിച്ചു ഫോട്ടോ സ്റ്റാറ്റ് കൊപിയിൽ എഴുതുക. അത് ഒരു തവണ വായിച്ചു എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഒരു അഞ്ചു മിനുട്ട് കൈ കൂപ്പി ദൈവത്തോട് പ്രാർഥിക്കുക (എല്ലാവരും പ്രാർതിക്കണം എന്നില്ല. അപ്ലിക്കേഷൻ എഴുതുന്ന ആള് മാത്രം പ്രാർഥിച്ചാൽ മതി. പണ്ടത്തെ ഒരു സിനിമാ പാട്ടിലെ വരികൾ പ്രാർഥനയിൽ ഉരുവിട്ട് കൊണ്ടിരിക്കണം . ആ വരികൾ ഇതാണ് 'അക്ഷര തെറ്റ് വരുത്താതിരിക്കണം'). അപ്ലിക്കേഷൻ എഴുതുന്ന ആൾ നിരീശ്വര വാദി ആണെങ്കിൽ പോയി വേറെ പണി നോക്കുക.

No comments:

Post a Comment