Thursday, 29 January 2015

മരുന്നിനുള്ള കുറിപ്പടികൾ

മുൻപൊരിക്കൽ  എന്റെ നായക്ക്  അസുഖം വന്നതും  അത് ചികിത്സിക്കാൻ  വന്ന ഡോക്ടർ ആയിരം  രൂപയുടെ  മരുന്ന് കൊടുത്തു നായയെ  കൊല്ലാ  കൊല  ചെയ്തതും  ഞാൻ ഈ പംക്തിയിൽ  എഴുതിയിരുന്നു .  അന്ന്  എന്റെ നായയെ  രക്ഷപ്പെടുത്തിയത്  ഇന്റർനെറ്റ്‌ എന്ന ഈ ഭീമൻ  ആണ്.  ഗൂഗിളിൽ  വെറുതെ  ഒന്ന്  പരതിയപ്പോൾ  എന്റെ നായയുടെ അസുഖത്തിന്   പറ്റിയ  മരുന്ന് എന്തെന്ന് എനിക്ക് പല കേന്ദ്രങ്ങളിൽ  നിന്നും അറിവ്  കിട്ടി .

ഇന്ന് ഒരു അസുഖം വന്നു ഡോക്ടർ തരുന്ന കുറിപ്പടിയെക്കാൾ നമുക്ക് വിശ്വസിക്കാവുന്നത് ഈ ഇന്റർനെറ്റ്‌ എന്ന ഭീമനെ തന്നെയാണ്.  നിങ്ങളുടെ രോഗവും അതിന്റെ ലക്ഷണങ്ങളും മുഴുവൻ ഇവന് പറഞ്ഞു കൊടുത്താൽ ഇവൻ നിനക്ക് പറഞ്ഞു തരും നിങ്ങളുടെ രോഗം ശരിക്കും എന്താണ് എന്ന്. ഒരു ഡോക്ടറേക്കാൾ കണിശമായി.  മുൻപൊരിക്കൽ സ്വതവേ ഒരു രോഗിയായ ഞാൻ മറ്റൊരു അസുഖം വന്നു ഒരു ഡോക്ടറെ കാണുകയും എന്റെ എല്ലാ അസുഖങ്ങളെയും കുറിച്ച് അയാൾക്ക്‌ ക്ലാസ്സ്‌ എടുക്കുകയും ചെയ്തതിനു ശേഷം അയാള് എന്റെ ഈ പുതിയ രോഗത്തിന് ഒരു മരുന്ന് എഴുതി തന്നു.  വീട്ടില് വന്നു ഞാൻ ഇറ്റെർനെറ്റിൽ വെറുതെ അന്വേഷിച്ചപ്പോൾ മനസ്സിലായി, ഡോക്ടർ ഇപ്പോൾ എനിക്ക് എഴുതി തന്ന മരുന്ന് എന്നെ പോലെ ഉള്ള ഒരു രോഗിക്ക് കഴിക്കാൻ പാടില്ല എന്ന്. അപ്പോൾ ഇനി ഈ ഡോക്ടർ എന്ന വിഭാഗത്തിന്റെ ആവശ്യമെന്ത്.  ഡോക്ടർ മാറും മരുന്ന് കമ്പനികളും  നാഴികക്ക് നൂറു വട്ടം പറയും ഡോക്ടറുടെ ഉപദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത് എന്ന്. പക്ഷെ ഇതാണോ ഈ ഡോക്ടറുടെ ഉപദേശം.  അതിനേക്കാൾ എത്രയോ മടങ്ങ് മെച്ചം ഈ ഇന്റെനെറ്റ് തന്നെ അല്ലെ.

No comments:

Post a Comment