Tuesday, 13 January 2015

NOTES

നമ്മൾ ഭീരുക്കളാണ്. വലിയ വലിയ സ്രാവുകളെ നമുക്ക് എതിരിടാൻ ധൈര്യമില്ല .  നമ്മൾ ചെറിയ പരൽ മീനുകളെ എതിരിട്ടു കൊണ്ടു സായൂജ്യമടയുകയാണ്

നമ്മുടെ റോഡുകൾ നന്നാകണം എങ്കിൽ നമ്മൾ എല്ലാവരും നന്നാവണം. ഇവിടെ നമ്മുടെ റോഡുകൾക്ക് എന്താണ് കുഴപ്പം എന്ന് നമുക്കൊക്കെ അറിയാം. അഴിമതി തന്നെ. അതിനെ എതിര്ക്കേണ്ട ചെറുപ്പക്കാരുടെ ശ്രദ്ധ മറ്റു പലതിലേക്കും തിരിച്ചു വിടുകയാണ് നാം ചെയ്യുന്നത്. ചിലയിടത്ത് അത് മതം, ചില ഇടതു ചുംബനം, ചില ഇടത്ത് രാഷ്ട്രീയ കൊലപാതകം ഇങ്ങനെ. ഇത് യഥാർത്ഥത്തിൽ സ്ഥാപിത താല്പര്യക്കാരുടെ വേല തന്നെയാണ്. തങ്ങള് സുരക്ഷിതരായിരിക്കാൻ ചെറുപ്പക്കാരുടെ ശ്രദ്ധ തങ്ങളിലേക്ക് പതിയരുതെന്നു അവര്ക്ക് നിര്ബന്ധമുണ്ട്.


അഴിമതി ക്രൂരത വഞ്ചന കാപട്യം
ഭീകരത കുതികാൽ വെട്ടു 
എന്നിവ നടു റോഡിൽ കണ്ടാൽ 
നാം സഹിക്കും , പക്ഷെ ഒരു ചുംബനം
അതൊരു മരത്തണലിലായാലും 
നാമതിനു കല്ലെറിയും


മനുഷ്യന്റെ അതി ഭൌതികത ആപത്താണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. നമ്മുടെ കാപട്യം, വഞ്ചന, അഴിമതി, ക്രൂരത എന്നിവയുടെ ഒക്കെ ബീജം ഈ അതി ഭൌതികതയിൽ ആണെന്നും ഞാൻ വിശ്വസിക്കുന്നു. അതി ഭൗതികതയെ എതിർത്ത് ആദ്യാത്മികതയെ പ്രോത്സാഹിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കൊക്കെയും ഉണ്ട്. പക്ഷെ നാം അതിനു മുതിരേണ്ടത് മേൽ പറഞ്ഞ സദ്ഗുണം നമ്മുടെ ജീവിതത്തിൽ പകർത്തി കാണിച്ചു കൊണ്ടാണ്. ദൗഭാഗ്യവശാൽ നമ്മുടെ അത്മീയതാ പ്രവാചകർ പലരും അതി ഭൌതികതയുടെ സൌകര്യങ്ങൾ ഒക്കെയും അകമഴിഞ്ഞ് ആസ്വദിക്കുന്നവർ ആണെന്ന് കാണുന്നു. അവരുടെ അനുയായികൾ എന്ന് പറയുന്നവരിൽ ഭൂരിഭാഗവും വ്യക്തി ഗത സുഖ ഭോഗങ്ങളിൽ നിമാഗ്നരായിരിക്കുന്നവർ തന്നെ ആണെന്നും കാണുന്നു. ഭൌതിക സുഖങ്ങളിൽ വ്യാപരിച്ചു ജീവിക്കുന്നവർ ആരാധിക്കേണ്ടത് എഡിസണേയും, റൈറ്റ് സഹോദരന്മ്മാരെയും , ആൽബർട്ട് ഐൻസ്ടിനിനെയും ഒക്കെയാണ്. കാരണം അവർ ഇത്രനാളും അനുഭവിച്ചു പോയതും, ഇനി അനുഭവിച്ചു കൊണ്ടിരിക്കാവുന്നതും ഒക്കെ ഇപ്പറഞ്ഞവരുടെ പ്രതിഭ കളുടെ സൃഷ്ടികളെയാണ് . അല്ലാതെ ക്രിസ്തു , ബുദ്ധൻ, വിവേകാനന്ദൻ എന്നിവരുടെ പ്രതിഭകളുടെ പ്രവചനങ്ങളെ അല്ല. അത് കൊണ്ടു ഇനിയെങ്കിലും നാഴികക്ക് നാല്പതു വട്ടം അതി ഭൗതികതയെ കുറ്റം പറഞ്ഞു ആധ്യാത്മികതയുടെ മുദ്രാവാക്യങ്ങൾ മുഴക്കുന്നവർ , അത് തങ്ങളുടെ സ്വന്തം ജീവിതത്തിൽ പകർത്തി കാണിക്കുക.


ആത്മാർഥത ഇല്ലാത്ത മത വിശ്വാസിയെ നമുക്ക് വേണ്ട എന്ന് പറയാൻ ഒരു നല്ല മതം ധൈര്യം കാണിക്കണം. പ്രലോഭനങ്ങൾക്ക് അടിപ്പെട്ടു പോകുന്നവൻ നല്ല മത വിശ്വാസിയാണോ? തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ ഒരു പ്രൊബേഷൻ കാലത്തിലൂടെ കടന്നു പോകണം എന്ന് നിർബന്ധം പിടിക്കണം. ആ കാലത്ത് സ്റ്റൈപ്പെന്റൊ മറ്റോ കൊടുക്കാം. പക്ഷെ പെർമനന്റ് ആക്കുന്നത് അയാള് ആത്മാർഥത തെളിയിച്ചതിനു ശേഷം മാത്രമേ പാടുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും പോക്ക് വരവ് ശീലമാക്കിയിട്ടുള്ളവനെ കിട്ടിയത് കൊണ്ടു നമ്മള് മോശമായി പോകുകയേ ഉള്ളൂ. അത് വേണോ.


the sanity of a society can be calculated from the numbers of homicides and suicides happening at every instant.


No comments:

Post a Comment