ചെറുപ്പത്തിൽ എനിക്ക് ഒളിഞ്ഞു നോട്ടം ഇല്ലായിരുന്നെങ്കിലും , ഒളിഞ്ഞു നിന്ന് കേൾക്കുന്ന പതിവുണ്ടായിരുന്നു.(ഇന്ന് അത് രണ്ടും ഉണ്ട്). അങ്ങനെ കേട്ട ഒരു സംഭാഷണം താഴെ കൊടുക്കുന്നു.
എടീ ജാനൂ, അയാള് ചത്തതിനു ശേഷമാ ഞാൻ കുറച്ചു സമാധാനമായി ജീവിച്ചത്.
അതിനു നിങ്ങള് തമ്മില് വലിയ സ്നേഹമായിരുന്നല്ലോടീ
അതൊക്കെ ആൾകാരുടെ മുൻപിൽ അല്ലെ. വെറും ദുഷ്ടനായിരുന്നെടീ അയാള്.
ചത്തുപോയ ഭർത്താവിനെ കുറിച്ച് ഇത്രയും ആത്മാർഥമായി സംസാരിച്ച ഒരു മനുഷ്യ സ്ത്രീയെ ഈ ദുനിയാവിൽ കാണില്ല.
പക്ഷെ പറഞ്ഞു വരുന്നത് ഇതൊന്നും അല്ല. ദുഃഖത്തിൽ നിന്ന് കരകയറാനുള്ള എളുപ്പവഴി സ്പര്ധയാണെന്ന് ഞാൻ മനസ്സിലാക്കിയത് ഈ സംഭാഷണത്തിലൂടെയാണ്.ഇത് വല്ലാത്ത ഒരു വൈരുദ്ധ്യമായി എനിക്ക് എന്നും തോന്നിയിരുന്നു. സ്നേഹത്തിലൂടെ നമുക്ക് മറികടക്കാനാവാത്ത ദുഖത്തെ സ്പര്ധയിലൂടെ നമുക്ക് എളുപ്പം മറികടക്കാൻ പറ്റുന്നു. മകള് മരിച്ച എന്റെ സുഹൃത്ത് വർഷങ്ങൾക്കു ശേഷം ഒരു വൈകുന്നേരം എന്നോട് പറഞ്ഞത് ഇതാണ്. 'എങ്ങനെ ആണെടാ എന്റെ ദുഃഖം തീരുക. വെറുക്കേണ്ട ഒരു പ്രവൃത്തിയും ഇന്ന് വരെ അവൾ എന്നോട് ചെയ്തിട്ടില്ല'. അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കിൽ ഈ മരണം ഞാൻ അല്പമെങ്കിലും സഹിക്കുമായ്രുന്നു എന്നാണു ആ പറഞ്ഞതിന് അർഥം. സ്പർധക്കു ഇങ്ങനെ ഒരു ഗുണം ഉള്ളത് നമ്മിൽ പലരും മനസ്സിലാക്കിയിട്ടില്ല. മുൻപൊരിക്കൽ ഞാൻ അറിയാതെ പറഞ്ഞു പോയ ഒരു കാര്യം ഞാൻ ഇപ്പോൾ മാറ്റി പറയുകയാണ്. ആത്മ ബന്ധങ്ങളെ മനുഷ്യൻ പ്രതിരോധിക്കുന്നത് , അത് മറ്റൊരാളുടെ മുന്നിൽ ശാരീരികമായോ മാനസികമായോ നഗ്നനാകുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് കൊണ്ടു, നഗ്നതാ ഭീതിയുള്ള നാം എല്ലാ വിധ ആത്മ ബന്ധങ്ങളെയും നിഷേധിക്കാൻ ആഗ്രഹിക്കുന്നു എന്നാണല്ലോ ഞാൻ പറഞ്ഞത്.. പക്ഷെ അത് മാത്രമല്ല കാരണമെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. മരണത്തിന്റെ ഭീകരത അത്ര അധികം നമ്മളെ അലോസരപ്പെടുത്താ തിരിക്കാൻ, ഈ ആത്മ ബന്ധമില്ലായ്മ നമ്മളെ ഒരു പരിധി വരെ സഹായിക്കുന്നുണ്ടാവാം. ഈ detached wisdom എന്നൊക്കെ പറയുന്നത് ഇത് തന്നെ അല്ലെ

No comments:
Post a Comment