നമ്മുടെ പൂർവികർ അപാര സയൻസ് പണ്ഡിതരായിരുന്നു എന്ന് പറഞ്ഞു കേൾക്കുന്നു. അവർ ഉണ്ടാക്കിയ അമ്പലങ്ങളിൽ ഊര്ജം വന്നു നിറയുകയാണത്രെ. ബന്ധുക്കളുടെ കൂടെ അമ്പലത്തിൽ പോയപ്പോഴൊന്നും ഈ ഊര്ജം എനിക്ക് അനുഭവിക്കാൻ പറ്റിയിട്ടില്ല. അത് അനുഭവിച്ചവർ ആരെങ്കിലും ഉണ്ടെങ്കിൽ അത് എങ്ങനെ അനുഭവിക്കാം എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. നമ്മൾ ഇന്ന് അനുഭവിക്കുന്ന ഒട്ടു മിക്ക ആധുനിക യന്ത്രങ്ങളേയും കുറിച്ച് നമ്മുടെ പുരാണങ്ങളിൽ പ്രതിപാദിച്ചതായി പറയപ്പെടുന്നു.
ഞാൻ ഈ മുറയിൽ എന്റെ കമ്പ്യൂട്ടർ ഇന് മുന്നില് ഇരുന്നു ഫേസ് ബുക്ക് എന്ന അത്ബുധത്തിലൂടെ ഓടുകയാണ്. (ഇവ രണ്ടും സായിപ്പന്മാര് കണ്ടു പിടിച്ചത് തന്നെയാണെന്ന് തോന്നുന്നു.). എനിക്ക് ചുറ്റും ഉള്ളത് താഴെ പറയുന്ന വസ്തുക്കളാണ്. കുറെ സ്വിച്ചുകൾ , ഒരു പ്രിൻറർ, ഒരു ബാൾ പെൻ, ഒരു സ്പീക്കർ, മേലെ തിരിയുന്ന പങ്ക, സീ എഫ് എൽ, കുറച്ചു അപ്പുറത്ത് ഒരു ടെലിവിഷൻ, റേഡിയോ, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റൊവ്, റെഫ്രിജരെടർ, പുറത്തു റോഡിൽ കാറുകൾ, ബസുകൾ, ആകാശത്ത് വിമാനങ്ങൾ (പുഷ്പക വിമാനം നമ്മള് മുന്നേ കണ്ടു പിടിച്ചിരുന്നു എന്ന് കേൾക്കുന്നു), പുഴയിൽ ഒരു ബോട്ട്, കടലിൽ കപ്പൽ, ..........ഹോ പറഞ്ഞു പറഞ്ഞു മടുത്തു. ഇപ്പറഞ്ഞതിൽ ഏതൊക്കെയാ മോനെ ദിനേശാ നമ്മുടെ പൂർവികരുടെ കാരുണ്യം കൊണ്ടു നിനക്ക് കിട്ടിയത്. ഇവയൊക്കെ ഒഴിവാക്കി ഒരു ദിവസം നിനക്ക് കഴിയാനാവുമൊ മോനെ ദിനേശാ.
No comments:
Post a Comment