ശരിയാണ്. മരങ്ങളിൽ ഉച്ച നീചത്വം ഇടം കണ്ടിരിക്കുന്നു. അതിൽ പക്ഷെ മരങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാ ഉച്ച നീചത്വങ്ങളും നാം സൃഷ്ടിച്ചതാണ്. ഇവിടെ അടുത്തു കാണുന്ന പല മരങ്ങളും നമ്മൾ നട്ടു പിടിപ്പിച്ചതാണ്. അതിൽ കാര്യമായും തെങ്ങുകൾ ആണ് ഉള്ളത്. മലയാളിയുടെ കല്പ വൃക്ഷമായ തെങ്ങ് അവഗണിക്ക പ്പെട്ടു പോകുന്നുണ്ടോ. ആൽ മരം നിങ്ങൾക്ക് ഒന്നും തിന്നാൻ തരുന്നില്ല. അതിലും നല്ലത് വെറുതെ പൊടിക്കുന്ന മഴ മരങ്ങൾ ആണ്. കാരണം അത് ആരുടേയും ശ്രദ്ധ ആകർഷിക്കാതെ ഒരു പരിഭവവും ഇല്ലാതെ അങ്ങനെ വളർന്നു കൊണ്ടിരിക്കുകയാണ്. പട്ടിണിക്കിട്ടാലും പട്ടിണിയോട് പൊരുതി ജീവിച്ചു പോകുന്ന പാവങ്ങൾ. പാവങ്ങളോട് കരുണ ഇല്ലാത്തവർക്ക് പാവങ്ങളായ മരങ്ങളോടും കരുണ ഉണ്ടാകേണ്ട കാര്യമില്ല.
ഇതാ എന്റെ വീട്ടിനു മുന്നിൽ ഒരു തെരുവ് പട്ടി വിശന്നു കൊണ്ടു നില്ക്കുകയാണ്. ഞാൻ അതിനു ഒരു പിടി ചോറ് കൊടുത്തിട്ട് വരാം. അത് രാത്രികാലങ്ങളിൽ എന്നെ കാക്കുന്ന വെറും ഒരു തെരുവ് പട്ടി മാത്രമാണ്.
പണ്ടു ഒരു ആടലോടകത്തിന് വെള്ളമൊഴിച്ചു കൊണ്ടു ഒരു സ്വാമി പറഞ്ഞു. ഇതിനെയും നാം ശ്രദ്ധിക്കണം. ഇതിനെയും സൃഷ്ടിച്ചത് എന്നെ സൃഷ്ടിച്ച അതെ ദൈവമാണ്. നാം അറിയാതെ ഇവൻ നമുക്ക് പലതും തരുന്നു. പക്ഷെ അതിനെ ആരും ശ്രദ്ധിക്കുന്നില്ല. താലോലിച്ചു വളര്തുന്നതിനോടെ മനുഷ്യന് താല്പര്യമുള്ളൂ. തനിയെ വളരുന്നവ അധകൃത വിഭാഗത്തിലാണ്.
ഒരു പ്രവൃത്തി തുടങ്ങി വച്ച സംഘാടകർ അത് ശരിയായ രീതിയിൽ മുന്നോട്ടു നടത്തില്ല എന്ന മുൻവിധി അവരെ അപമാനിക്കുന്നതിനു തുല്യമാണ്. ഞാൻ ആത്മാർഥതയോടെ ചെയ്യുന്നു എന്ന് പറയുന്ന എന്റെ പ്രവൃത്തി, ചിലപ്പോൾ അവരും ആത്മാർഥതയോടെ തന്നെ ചെയ്യുന്നതാവാം. മറ്റുള്ളവർ ഒക്കെയും ഇതിനു മുൻപേ ആത്മാർഥത ഇല്ലാതെയാണ് ഇക്കാര്യം നടത്തി കൊണ്ടു പോയത് എന്നതിനാൽ, എനിക്ക് മാത്രമേ ഇക്കാര്യത്തിൽ ആത്മാര്തതയുള്ളൂ എന്ന ധാരണ തെറ്റാണു.

No comments:
Post a Comment