പണ്ടൊരിക്കൽ ഒരു രാജ്യത്തെ ഒരു രാജാവ് തന്റെ സത്യസന്ധനായ ഒരു മന്ത്രിക്കു ഒരു പാരിതോഷികം കൊടുക്കാൻ തീരുമാനിച്ചു. കാരണം മറ്റുള്ള മന്ത്രിമാര് ഒക്കെയും കള്ളന്മാർ ആയിരുന്നു. രാജ കൊട്ടാരത്തിന് മുന്നില് കെട്ടി പൊക്കിയ പന്തലിൽ വച്ചായിരുന്നു ഈ പാരിതോഷികം കൊടുക്കൽ കർമ്മം. അന്നേ ദിവസം മറ്റെല്ലാ മന്ത്രിമാരും ഹാജരാകുകയും പാരിതോഷികം കിട്ടിയ മന്ത്രിയെ കണക്കറ്റു പുകഴ്ത്തുകയും ചെയ്തു. അപ്പോൾ അവർ എല്ലാവരോടുമായി രാജാവ് ഇങ്ങനെ ചോദിച്ചു. 'പാരിതോഷികം കിട്ടാത്ത മറ്റുള്ളവരെ ഞാൻ എന്ത് ചെയ്യണം? എന്ന്. അപ്പോൾ പണ്ഡിതനായ രാജ കവി ഇപ്രകാരം പറഞ്ഞു. 'കപ്പം കൊടുക്കുക എന്നത് രാജ സ്വഭാവമാണ്. എല്ലാവരും സത്യസന്ധ്യ രായാൽ പിന്നെ താങ്കൾ ആർക്കു കപ്പം കൊടുക്കും. അത് കൊണ്ടു കള്ളന്മാർ കള്ളന്മാരായി നില കൊള്ളട്ടെ. താങ്കൾ താങ്കളുടെ കപ്പം കൊടുക്കൽ തുടരട്ടെ' എന്ന്.
സത്യ സന്ധരെ അനുമോദിക്കാൻ പഠിച്ച തലമുറ വൃത്തി കെട്ട തലമുറയാണ്. അത് സത്യസന്ധതയെ ഒരു വിരള സ്വഭാവമായി ഗണിക്കുന്നു.
സത്യ സന്ധരെ അനുമോദിക്കാൻ പഠിച്ച തലമുറ വൃത്തി കെട്ട തലമുറയാണ്. അത് സത്യസന്ധതയെ ഒരു വിരള സ്വഭാവമായി ഗണിക്കുന്നു.
No comments:
Post a Comment