Thursday, 8 January 2015

അനിയന്ത്രിത വികസനം

വികസന ബജറ്റിനെ കുറിച്ച് ചർച്ച നടക്കുന്ന ഇടതു വച്ച് ഒരു പ്രഭാഷകൻ പറഞ്ഞു. നമ്മുടെ ബജറ്റിലെ സംഖ്യകൾ നമ്മൾ ആർജിക്കേണ്ട ഏറ്റവും ചുരുങ്ങിയ അളവുകൾ മാത്രമാണ്. നമ്മുടെ ലക്‌ഷ്യം അനന്തമായ വികസനം ആയിരിക്കണം എന്ന് .

നമ്മുടെ വികസന മന്ത്രം ഈ പറഞ്ഞ വിഡ്ഢിത്തത്തിൽ അധിഷ്ടിതമാണ്.  കണക്കു പഠിച്ച ഏതൊരു കുട്ടിക്കും അറിയാം നിയന്ത്രിതമായ ഒരു പ്രകൃതിയിൽ അനിയന്ത്രിതമായ വളർച്ച ഒരു മിത്യയാണ് എന്ന്.  പക്ഷെ വര്ത്തമാന കാലത്തെ വികസന മുദ്രാവാക്യങ്ങൾ ഇത്തരത്തിലുള്ളതാണ്.  നമ്മൾ ഇക്കൊലജിയെ കുറിച്ച് അത്യന്തം വേവലാതി പെടുന്നത് ഇത്തരം ഒരു വളർച്ചയുടെ ആസാധ്യതയെ കുറിച്ച് വേവലാതി പെടുന്നത് കൊണ്ടു കൂടിയാണ്.  ഇവിടെ പ്രധാനപ്പെട്ട ചോദ്യം വളർച്ച  മനുഷ്യന് വേണ്ടിയാണോ, അല്ലെങ്കിൽ മനുഷ്യൻ വളർച്ചക്ക് വേണ്ടിയാണോ എന്നതാണ് .  നമ്മുടെ എല്ലാ വികസനങ്ങളും പ്രകൃതിയെ തകർത്തു കൊണ്ടാണ് മുന്നേറുന്നത്.  ഒരു പരിധി വരെ പ്രകൃതി ഇതൊക്കെ സഹിക്കും എന്ന് വിചാരിക്കാം. അതിനപ്പുറം എന്ത് സംഭവിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ല.  ഒരു ചെറിയ ഉദാഹരണം പറയാം. നമ്മുടെ നാട്ടിലെ ആറ്റുപുറം വയൽ ഏകദേശം 10 ചതുരശ്ര കിലോമീടർ വിസ്തൃതിയുള്ള ഒരു നെൽ പാടമായിരുന്നു. നമ്മുടെ അനിയന്ത്രിത വികസനത്തിന്റെ ഭാഗമായി ഇന്ന് ഒരു നെൽ കതിര് പോലും അവിടെ ഇല്ല. പകരം ഉള്ളത് ഇരുരൂറോളം വീട്കൾ ആണ്. ഇന്ന് നമ്മൾ ആന്ധ്രക്കാരന്റെ അരിയും മറ്റും തിന്നു ഒരു വിധം ജീവിച്ചു പോകും. പക്ഷെ ഇങ്ങനെ പോയാൽ അടുത്ത ഭാവിയിൽ തന്നെ നാം ഇവിടത്തെ വീടുകൾ പൊളിച്ചു കൃഷി സ്ഥലം ആക്കെണ്ടിയും വരും.  എല്ലാ വികസനങ്ങൾക്കും ഇത്തരം ഒരു തിരിച്ചടി തീര്ച്ചയായും ഉണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. അത് കൊണ്ടാണ് ലോകം മുഴുവൻ മാനുഷിക മുഖമുള്ള സാങ്കേതിക രീതികളെ കുറിച്ച് ചർച്ചകൾ നടക്കുന്നത്.  നമ്മൾ വികസന മന്ത്രം കുറെ കാലത്തേക്കെങ്കിലും മാറ്റി വെക്കാൻ നിര്ബന്ധിക്ക പ്പെട്ടെക്കും.

നിതാന്ത വളർച്ച എന്നത് പ്രകൃതിയിൽ ഒരിടത്തും കാണാത്തതാണ്. ജനിക്കുന്നു, വളരുന്നു , നശിക്കുന്നു എന്നതാണ് പ്രകൃതിയുടെ നിയമം . അത്  പ്രകൃതിയുടെ ശാസ്ത്രമാണ്.  ആ ശാസ്ത്രമാണ് നാം നിരാകരിക്കാൻ ശ്രമിക്കുന്നത്. നാശം നമുക്ക് ഇല്ലാതാക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ആകെ കൂടി നമുക്ക് ചെയ്യാവുന്നത് മരണം കുറെ കൂടി അകലേക്ക്‌ മാറ്റി നിർത്തുക മാത്രമാണ്.

No comments:

Post a Comment