അഴിയൂരിൽ വച്ച് പണ്ടൊരിക്കൽ മമ്മക്ക എന്നോട് പറഞ്ഞു. മോനെ ഇഞ്ഞി നല്ലൊരു മുസൽമാനാ'. എനിക്ക് അതൊരു വലിയ അഭിമാനമായി തോന്നി. മമ്മക്കയോട് ഞാനും തിരിച്ചു പറഞ്ഞത് ഇതാണ് 'മമ്മക്ക ഇങ്ങള് നല്ലൊരു ഹിന്ദുവും ആണ്' എന്ന്. രണ്ടു പേർക്കും മനസ്സിലായ വെറും സാധാരണമായ വിശേഷണങ്ങൾ . എന്ന് മുതലാണ് ഒരു നല്ല മുസല്മാനായ ഞാൻ വെറും ഒരു ഹിന്ദു മാത്രമായി പരിണമിച്ചു പോയത്. ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ഞാൻ ഇന്നും നല്ല മുസൽമാനാണ് , നല്ല കൃസ്ത്യാനിയും , അങ്ങനെ നല്ല പലതും ആണ്. നിങ്ങളും അങ്ങനെ ആകണം.
No comments:
Post a Comment