മലമ്പ്രദേശങ്ങളിൽ താമസക്കാരായ ആദിവാസി വർഗങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന അവ്യവസ്ഥിതമായ ലൈംഗിക ബന്ധത്തിൽ നിന്നാണ് മരുമക്കത്തായം ഉത്ഭവിച്ചത് എന്ന് ആരോ എഴുതിയത് വായിച്ചു.
ഇവിടെ പ്രസക്തമായ പല ചോദ്യങ്ങളും ഉണ്ട്. മലമ്പ്രദേശവാസികളായവർ ഒഴിച്ച് മറ്റുള്ളവർ ഒക്കെയും അന്ന് ചിട്ടയായ ലൈംഗിക സ്വഭാവങ്ങൾ കാണിച്ചിരുന്നോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം . രക്ത ബന്ധങ്ങൾക്കിടയിൽ ഉള്ള ലൈംഗിക ബന്ധങ്ങളെയും വേണമെങ്കിൽ അത്തരം അവ്യവസ്ഥിത ബന്ധങ്ങളിൽ പെടുത്താവുന്നതാണ്. ഒരു ആദി പിതാവും ഒരു ആദി മാതാവും ആണ് മനുഷ്യ വര്ഗത്തിന് ഉള്ളത് എന്ന് വിശ്വസിക്കുന്നവർ എങ്കിലും ഇത് സമ്മതിച്ചു തരില്ല. കാരണം അങ്ങനെ ആയിരുന്നെങ്കിൽ മനുഷ്യ വര്ഗം അവിടെ തന്നെ അവസാനിച്ചു പോകുമായിരുന്നു. ചിട്ടയായ ലൈംഗിക സ്വഭാവങ്ങളെ കുറിച്ചുള്ള ധാരണകളും (അതായത് ഇന്നത്തെ പോലെ ഒരു ഭര്ത്താവ് ഒരു ഭാര്യ എന്ന രീതി- ഇന്നും അത് പൂര്ണ്ണമായും അങ്ങനെ ആണോ?) നമ്മിൽ ഭൂരി ഭാഗം പേരും നിഷേധിക്കുക തന്നെ ചെയ്യും. കാരണം നമ്മുടെ ആദി പിതാക്കൾ അങ്ങനെ ജീവിച്ചിരിക്കും എന്ന് വിശ്വസിക്കുന്നത് നമ്മുടെ യുക്തി സമ്മതിച്ചു തരില്ല. അപ്പോൾ ഇവിടെ നമുക്ക് കിട്ടുന്ന ഉത്തരം, മേൽ പറഞ്ഞ മാമല വാസികൾ മാത്രമല്ല, എല്ലാ സാധാരണ മനുഷ്യരും വ്യവസ്ഥാപിത(?) മല്ലാത്ത ലൈംഗിക ചര്യകൾ ആചരിച്ചു വന്നവർ തന്നെയാണ് എന്നതത്രേ. അത്തരം ഒരു സമൂഹത്തില പിതൃത്വം എന്ന ഒന്ന് ഇല്ല. പിതാവ് ഉണ്ടെന്നു മനുഷ്യൻ ഏതെങ്കിലും ഒരു ഘട്ടത്തിൽ മനസ്സിലാക്കിയിരിക്കാമെങ്കിലും, അത് ആരെന്നു അറിയാൻ ഒരു നിർവാഹവും ഇല്ലായിരുന്നു. അവർക്കിടയിൽ സ്വകാര്യ സ്വത്തു, സ്വത്തു അടുത്ത തലമുറയിലേക്കു കൈമാറൽ എന്നിവ ഏതെങ്കിലും കാലത്ത് പ്രചാരത്തിൽ വന്നു എങ്കിൽ, അത് മരു മക്കതായത്തിൽ മാത്രമേ കലാഷിക്കുകയുള്ളൂ എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ.
No comments:
Post a Comment