ഒരിക്കൽ ഒരു സെമിനാറിൽ പ്രഭാഷകയായി വന്ന ഒരു സ്ത്രീ നമ്മുടെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. അവർ പറഞ്ഞു ഓരോ മനുഷ്യനും അവന്റെ ജീവിതത്തിൽ ഒരു ആത്യന്തിക ലക്ഷ്യമുണ്ടായിരിക്കണം. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര ആയിരിക്കണം ഓരോ മനുഷ്യന്റെയും ജീവിതം. അങ്ങനെ ആണെങ്കിൽ മാത്രമേ നമ്മുടെ ഒക്കെ ജീവിതത്തിനു ഒരു അർത്ഥമുണ്ടാകൂ എന്ന്.
അങ്ങനെ പ്രത്യേകിച്ച് ഒരു ലക്ഷ്യമൊന്നും ഇല്ലാതിരുന്ന എന്നെ സംബന്ദിചെടത്തോളം ഈ പ്രസ്താവന ഒരു അപമാനമാണെന്ന് എനിക്ക് തോന്നി. അത് കൊണ്ടു ഞാൻ ഇങ്ങനെ അവരോടു ചോദിച്ചു.
പ്രിയപ്പെട്ട മാടം . ഞാൻ ഇന്ന് ഒരു ആത്യന്തിക ലക്‌ഷ്യം കണ്ടെത്തി. ഇന്ന് മുതൽ ആ ആത്യന്തിക ലക്ഷ്യത്തിലേക്ക് ഞാൻ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുക. എന്റെ ഗുണത്തിനോ ദോഷത്തിനോ എന്നറിയില്ല, നാളെ തന്നെ ഞാൻ എന്റെ ഈ ആത്യന്തിക ലക്ഷ്യത്തിൽ എത്തി ചേർന്ന് എന്ന് വിചാരിക്കുക. അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യണം.
അവർ എന്നെ തുറിച്ചു നോക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു
അങ്ങനെ നാളെ തന്നെ കിട്ടുന്നതാണോ നിങ്ങളുടെ ആത്യന്തിക ലക്‌ഷ്യം.
അപ്പോൾ ഞാൻ ചോദിച്ചു : അങ്ങനെ എങ്കിൽ അത് എപ്പോൾ കിട്ടുന്നതായിരിക്കണം. അല്ലെങ്കിൽ വളരെ കാലത്തിനു ശേഷം മാത്രം കിട്ടുന്നതായിരിക്കണമോ ഈ ആത്യന്തിക ലക്‌ഷ്യം.
അവർ ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി പോയി.
ഈ ഇറങ്ങി പോക്കിന്റെ അർഥം മനുഷ്യ വര്ഗത്തിന് ആത്യന്തിക ലക്ഷ്യങ്ങൾ ഒന്നും ഇല്ല എന്നാണു.
നമുക്ക് ലക്ഷ്യങ്ങൾ മാത്രമേ ഉള്ളൂ. ആത്യന്തിക ലക്ഷ്യങ്ങൾ ഇല്ല . ഒരു ചൂട്ടിന്റെ വെട്ടത്തിൽ സഞ്ചരിക്കുന്നവനാണ് മനുഷ്യൻ. ചൂട്ടിന്റെ വെട്ടത്തിന്റെ പരിധിക്കു ഉള്ളിൽ ഉള്ളത് മാത്രമേ അവനു കാണാനാവൂ. അത് കൊണ്ടു തന്നെ അവന്റെ ലക്ഷ്യങ്ങൾ ഈ പരിധിക്കുള്ളിൽ മാത്രമായി ചുരുങ്ങി പോകുന്നു. അതിനപ്പുറത്ത് പലതും ഉണ്ടാകാം. പക്ഷെ അവയൊക്കെയും അവന്റെ ഭാവനകൾക്ക് പുറത്താണ്. അത് കൊണ്ടു അവനു അവ ആഗ്രഹിക്കാൻ കഴിയുന്നില്ല. വെളിച്ചത്തിന്റെ പരിധിയിൽ എത്തുമ്പോഴാണ് പുതിയ പുതിയ ഭൂവിഭാഗങ്ങൾ പ്രകാശമാനമായി അവനു ദൃഷ്ടി ഭവ്യമായി വരുന്നത്. ഇപ്പോൾ അവനു പുതിയ ലക്ഷ്യങ്ങൾ ഉണ്ടാകുന്നു. ഏതോ ഒരു കാർട്ടൂണിൽ കാണിച്ചത് പോലെ, പുറത്തു കെട്ടിയിട്ട വടിയുടെ അറ്റത് തൂങ്ങി നില്ക്കുന്ന പുല്ലിൻ കെട്ടിനെ ലക്ഷ്യമാക്കി നടന്നു കൊണ്ടിരിക്കുന്ന കഴുതയാണ് നാം. നാം മുന്നോട്ടു പോകുമ്പോൾ പുല്ലിൻ കെട്ടും മുന്നോട്ടു പോകുന്നു. ആത്യന്തിക ലക്‌ഷ്യം എന്ന ഒന്നില്ല. ആദി മനുഷ്യൻ തന്റെ സ്വപ്നത്തിൽ ഒരിക്കലും ഒരു കമ്പ്യൂട്ടർ കണ്ടിരിക്കാൻ ഇടയില്ല.

No comments:
Post a Comment