രാവിലെ ആറു മണിക്ക് രാമൻ അമ്പലത്തിൽ പോകുമ്പോൾ കുഞ്ഞിരാമൻ ആലിൻ കീഴിൽ ഇരിക്കുന്നുണ്ടായിരുന്നു. അമ്പലത്തിൽ പോയി, അതിനു ശേഷം മീനും സാധനങ്ങളും ഒക്കെ വാങ്ങിച്ചു 8 മണിക്ക് തിരിച്ചു വന്നപ്പോഴും കുഞ്ഞിരാമൻ ആലിന്റെ കീഴിൽ തന്നെ ഇരിക്കുകയായിരുന്നു.
'എന്താടോ താൻ ഇവിടെ തരിച്ചു ഇരുന്നു പോയോ'. രാമൻ കുഞ്ഞിരാമനോട് ചോദിച്ചു.
'ഓ. കുറച്ചു നേരം ഉറങ്ങി പോയി. ഞാൻ പോകുകയാ' കുഞ്ഞിരാമൻ മറുപടി പറഞ്ഞു.
ഏകദേശം അതെ നേരത്ത് , മറ്റാരും ഇല്ലാതിരുന്ന രാമന്റെ വീട്ടിൽ കവർച്ച നടന്നു . അല്ലറ ചില്ലറ കവർച്ചകൾ നടത്തിയിരുന്ന കുഞ്ഞിരാമനെ തന്നെ നാട്ടുകാർ സംശയിച്ചു. അത് രാമനോട് പറയുകയും ചെയ്തു.
അപ്പോൾ രാമൻ പറഞ്ഞു 'അത് ചെയ്തത് കുഞ്ഞിരാമൻ അല്ലാ എന്ന് എനിക്ക് ഉറപ്പാണ്. കാരണം ആ സമയത്ത് അവൻ ആലിൻ ചുവട്ടിൽ ഇരിക്കുന്നത് ഞാൻ കണ്ടതാണ്.
അപ്പോൾ അത് ആരായിരിക്കണം. നാട്ടുകാർ അത്ബുധം കൂറി . അപ്പോഴാണ് തോട്ടിൽ മീൻ പിടിക്കുകയായിരുന്ന കോമൻ ചെക്കൻ ഇങ്ങനെ പറഞ്ഞത്
കള്ളൻ കുഞ്ഞിരാമൻ ആ നേരം ഒരു ചാക്കും എടുത്തു അയാളുടെ വീട്ടിലേക്കു പോകുന്നത് കണ്ടു.
പക്ഷെ രാമനു അതിൽ വിശ്വാസം തോന്നിയില്ല. കോമൻ ചെക്കൻ പറയുന്നതൊന്നും മുഴുവൻ വിശ്വസിക്കാൻ പറ്റില്ല. പോരാത്തതിന് താൻ കുഞ്ഞിരാമൻ അവിടെ ഇരിക്കുന്നത് തന്റെ കണ്ണ് കൊണ്ടു തന്നെ കണ്ടതാണല്ലോ. പക്ഷെ നാട്ടുകാര് ഇതൊന്നും കാണാത്തത് കൊണ്ടു അവർ ഉടൻ ഓടി കുഞ്ഞിരാമന്റെ വീട്ടിൽ അരിച്ചു പെറുക്കി. അതാ കിടക്കുന്നു രാമന്റെ വീട്ടിൽ നിന്ന് അടിച്ചെടുത്ത സാധനങ്ങൾ. രാമനു പക്ഷെ അന്നേരവും അത് വിശ്വസിക്കാൻ തോന്നിയില്ല. പക്ഷെ നേരെ കണ്ടപ്പോൾ സംഗതി ശരിയാണെന്ന് മനസ്സിലായി. പക്ഷെ അതെങ്ങനെ. താൻ രാവിലെ അങ്ങോട്ട് പോകുമ്പോൾ അവൻ അവിടെ ഇരുപ്പുണ്ടായിരുന്നു, ഇങ്ങോട്ട് വരുമ്പോഴും .
എടാ ഭാർഗവാ . അവനു ഇട്ടൊന്നു പൊട്ടിക്കു. അവൻ സത്യം പറയട്ടെ ' രാമൻ ചങ്ങാതി ഭാര്ഗവനോട് പറഞ്ഞു
ഭാര്ഗവന്റെ കൈ ഉയര്ന്ന്പ്പോഴേക്കും കുഞ്ഞിരാമൻ തത്ത പറയുന്നത് പോലെ പറയാൻ തുടങ്ങി.
രാവിലെ രാമാട്ടാൻ അമ്പലത്തിൽ പോകുമ്പോൾ ഞാൻ ആലിൻ ചോട്ടിൽ ഇരിക്കുകയായിരുന്നു. അവര് വളവു തിരിഞ്ഞ പാടെ ഞാൻ അവിടെ നിന്ന് ഓടി അവരുടെ വീട്ടിന്റെ പൂട്ട് പൊളിച്ചു സാധനങ്ങൾ എടുത്തതാണേ. അവര് ഇനി എട്ടു മണിക്കേ തിരിച്ചു വരൂ എന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ടു എട്ടു മണിക്ക് മുൻപ് തന്നെ ഞാൻ ഓടി വന്നു ആലിൻ കീഴിൽ ഇരുന്നു. രാമാട്ടൻ വിചാരിച്ചു ഞാൻ അവിടെ ഇരുന്നു ഉറങ്ങി പോയതാണെന്ന്. അടിക്കല്ലേ. ഇനി ഞാൻ ഇത് ചെയ്യില്ല.
'ഇഞ്ഞി എവിടെയാടാ നായിന്റെ മോനെ പഠിച്ചത്'. കോപത്തോടെ രാമൻ ചോദിച്ചു.
'ബ്രെണ്ണൻ കോളേജിലാ. ഫിസിക്സ് ആയിരുന്നു വിഷയം.
(സ്ട്രോബോസ്കൊപിക് അഫെക്റ്റ് എന്നത് ഒരു തരം മിഥ്യാ ബോധമാണ്. ചലിച്ചു കൊണ്ടിരിക്കുന്നത് അങ്ങനെ അല്ല എന്ന ഒരു തോന്നൽ അത് മൂലം ഉണ്ടാകുന്നു. തിരിഞ്ഞു കൊണ്ടിരിക്കുന്ന ഫാൻ തിരിയുന്നില്ല എന്ന ഒരു ബോധം ഉണ്ടാകുന്നത് ഇത്തരം അഫക്റ്റ് കൊണ്ടാണ്. പ്രകാശത്തെ നിയന്ത്രിച്ചു കൊണ്ടു നമുക്ക് ഇത്തരത്തിൽ പല കണ്‍ കേട്ട് വിദ്യകളും ചെയ്യാൻ സാധിക്കും)

No comments:
Post a Comment