മതേതര വാദിയായ എന്റെ ഒരു സുഹൃത്ത് പറഞ്ഞു . ജാതികളും ഉപജാതികളും ഉള്ള ഒരു വിചിത്രമായ സമൂഹമാണ് നമ്മുടേത്. ജാതി തിരിച്ചുള്ള സംവരണങ്ങൾ നാം ഒഴിവാക്കുക തന്നെ വേണം എന്ന്. ഈ പറഞ്ഞ സുഹൃത്ത് ഉന്നത ജാതിയിൽ പെട്ട ആളായിരുന്നു
വ്യക്തി പരമായി ഞാൻ ജാതി വ്യവസ്ഥയെ അനുകൂലിക്കുന്ന മനുഷ്യൻ അല്ല. അതെ സമയം ചില ജാതികൾക്കു കൊടുക്കുന്ന സംവരണങ്ങൾ അത് പോലെ തുടരണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ഞാൻ. കാരണം സംവരണവും ജാതി വ്യവസ്ഥയും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ഞാൻ അറിയുന്നു. സംവരണം എന്നത് അടിച്ചമർത്ത പ്പെട്ടു പോയത് കൊണ്ടു മാത്രം ബൌദ്ധികമായ മരവിപ്പ് വന്നു പോയ ഒരു വിഭാഗത്തെ കൈ പിടിച്ചു ഉയർത്തുന്ന പ്രവൃത്തിയാണ്. അത് ഒരു ആനുകൂല്യം എന്നതിനേക്കാൾ തികച്ചും മാനുഷികമായ ഒരു കര്ത്തവ്യം മാത്രമാണ്. ആദി വാസികൾക്ക് സംവരണം കൊടുക്കരുത് എന്ന് വാദിക്കുന്നവർ , അവരെ അവരുടെ ഇന്നുള്ള പരിതാപകരമായ നിലയിൽ തന്നെ തുടരാൻ വിടണം എന്ന് വാദിക്കുന്നവർ ആണ്. (നമ്മുടെ നാട്ടിലെ ഒരു വിഡ്ഢി പണക്കാരൻ പറഞ്ഞത് ഞാൻ ഇവിടെ ചേർക്കുകയാണ് 'അങ്ങനെ കുറച്ചു ആൾകാര് ഇല്ലെങ്കിൽ, നമുക്ക് വീട്ടു പണി എടുക്കാൻ എവിടെയാണ് ആളെ കിട്ടുക' എന്ന്. ഇയാളെ എന്ത് ചെയ്യണം എന്നാണു നിങ്ങളുടെ അഭിപ്രായം). അടിച്ചമർത്തപ്പെട്ടവന് സംവരണം നിഷേധിക്കുന്നവർ ഒക്കെയും എന്റെ ഈ നാട്ടുകാരന്റെ മനോഭാവം ഉള്ളവർ തന്നെയാണ്. ജാതി വ്യവസ്ഥയെ എതിർക്കുന്നവർ മിക്കവരും എതിർക്കുന്നത്, താഴ്ന്ന ജാതികൾക്കു നേരെ ഉള്ള കടന്നു കയറ്റത്തെ ആണ്. ഞാൻ കറുത്തവനും നിങ്ങൾ വെളുത്തവനും ആവുന്നത് നമ്മൾ രണ്ടു പേരും അറിയുന്ന കാര്യമാണ്. അത് കൊണ്ടു കുഴപ്പം ഉണ്ടാകുന്നത്, എന്റെ വെളുപ്പ് നിന്റെ കറുപ്പിനെക്കാൾ മുന്തിയതാണെന്ന ബോധം എന്നിൽ ഉണ്ടാകുമ്പോൾ മാത്രമാണ്. നിന്റെ ഈ കറുപ്പ് , ഞാൻ വെളുത്തു വന്നതിന്റെ അനിവാര്യമായ ഫലമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുകയും, അതിൽ തിരുത്തൽ വരുത്താൻ ഞാൻ നിന്നെ സഹായിക്കും എന്ന് തീരുമാനം എടുക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യൻ വളരുന്നത് , മനുഷ്യത്വം വളരുന്നത്. തികച്ചും ഐഡിയൽ ആയ ഒരു സമൂഹമായിരുന്നു നമ്മുടേത് എങ്കിൽ , സംസ്കൃത ചിത്തനായ ഏതൊരു മനുഷ്യനും ഇത് തന്നെ ആവും ചെയ്യുക.

No comments:
Post a Comment