Sunday, 18 January 2015

സേവിയർ ബ്യുവൊഇസ് പറഞ്ഞ ഭീകരന്റെ കഥ , ഒപ്പം മനുഷ്യന്റെയും

ഒരു ഫെഞ്ചുകാരൻ  തന്റെ വീട്ടിൽ വളർന്ന ഒരു അറബി കുട്ടിയുടെ വേദന പകർതുമ്പൊഴൊ, മറ്റൊരു ഫ്രെഞ്ച് കാരൻ, ഏതോ അറബി നാടിലെ ആശ്രമത്തിൽ ജീവിക്കുന്ന ക്രിസ്ത്യൻ   പാതിരിമാർ  അനുഭവിക്കുന്ന ഭീകരതയുടെ  ചിത്രങ്ങൾ അഭ്രപാളിയിൽ പകർതുമ്പൊഴൊ, പ്രേക്ഷരായ നമുക്ക് സൂചനകൾ ഒന്നും ഇല്ലാതെ മനസ്സിലാക്കാനാവുന്നത് പ്രസ്തുത ദേശം ആൽജീരിയ ആണെന്നാണ്‌.  സാധാരണ മനുഷ്യരെ വലിയ പ്രയാസമില്ലാതെ ഭീകരർ ആക്കിതീർക്കുന്നതു എങ്ങനെ എന്ന് വ്യക്തമായി മനസ്സിലാക്കിത്തരുന്ന ഭീകരമായ അധിനിവേശമായിരുന്നു അന്ന് ഫ്രഞ്ച് കാരൻ നടത്തിയത്.

ഭീകരതയെ കുറിച്ചുള്ള പല പൈങ്കിളി സിനിമകളും നമ്മൾ പല പല തവണകളായി കണ്ടതാണ്.  ഓളങ്ങൾ കണ്ടു രസിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ  പ്രസ്തുത ചിത്രങ്ങൾ കണ്ട നമ്മളാരും ആഴങ്ങളിൽ വ്യാപിച്ചു കിടക്കുന്ന അതിന്റെ വേരുകളിലേക്ക് ദൃഷ്ടി പായിക്കാൻ യത്നിച്ചില്ല എന്നോ അതിനു നമുക്കേവർക്കും അവസരം കിട്ടിയില്ല എന്നോ പറയാം.  പക്ഷെ നമ്മുടെ ചലച്ചിത്ര കാരന്മാരുടെ പതിവ് രീതിക്ക് വിപരീതമായി സേവിയർ  ബ്യുവൊഇസ്  നമ്മുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്‌ ഭീകരതയുടെ മറ്റൊരു ചിത്രമാണ്.  ഭീകരതയെ അമർച്ച ചെയ്യാനെത്തിയ ഒരു ഫ്രെഞ്ച് പട്ടാളക്കാരൻ പറയുന്നത് ഇതാണ് 'ഇവിടം സംസ്കാര ശൂന്യതയിൽ കിടക്കുന്നത് ഒരു തരത്തിൽ  എന്നെ തളർത്തുന്നു. പക്ഷെ അതോടൊപ്പം ഞാൻ ഫ്രഞ്ച് അധിനിവേശം, എന്ന കൊള്ളയെ എല്ലാ തരത്തിലും തള്ളി പറയുകയും ചെയ്യുന്നു'

No comments:

Post a Comment