Tuesday, 13 January 2015

പൊതു മേഖലയും അത്യാധുനിക (ന്യൂ ജെനരെഷൻ) വ്യവസായങ്ങളും

നമ്മുടെ പൊതു മേഖലയും അത്യാധുനിക (ന്യൂ ജെനരെഷൻ) വ്യവസായങ്ങളും തമ്മിൽ പ്രകടമായ ചില വ്യത്യാസങ്ങൾ ഉണ്ട്. പല പൊതു മേഖലകളും പഴമയുടെ തുടർച്ചയാണ്. അവ പണ്ടു കാലത്തുള്ളവ നവീകരിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്, തൊഴിലാളികളടക്കമുള്ളതിനെ. പഴയതിനെ മുഴുവൻ കൊന്നു തീർത്തു അത്തരം ഒരു വ്യവസായം മുന്നോട്ടു പോകാൻ പ്രയാസമാണ്. അത് കൊണ്ടു അതിന്റെ കുറെ പ്രയാസങ്ങളും അതിനു അനുഭവിക്കേണ്ടി വരും. ന്യൂ ജെനെരേശൻ വ്യവസായങ്ങൾ പലതും പൊതു മേഖലയുടെ നഷ്ടത്തിൽ നിന്ന് കൊഴുത്തു വരുന്നതും ഒരു വശത്ത് നാം കാണുന്നു. ഒരു സ്ഥാപനത്തിന്റെ ലാഭം എന്നത് വെറും പണത്തിന്റെ കണക്കു മാത്രമല്ല. ആ സ്ഥാപനം കൊണ്ടു ജീവിച്ചു പോകുന്ന ലക്ഷ കണക്കിന് തൊഴിലാളികളുടെ ജീവിതവും ആ സ്ഥാപനത്തിന്റെ ലാഭമാണ്. രണ്ടു പേർക്ക് ജീവിത മാര്ഗം ഉണ്ടാക്കി കൊടുക്കുന്ന മുതലാളിയെക്കാൾ നാം ബഹുമാനിക്കുന്നത്‌ പത്തു പേർക്ക് തൊഴിൽ ഉണ്ടാക്കി കൊടുക്കുന്നവനെ തന്നെയാണ്. പൊതു മേഖലയുടെ കാര്യത്തിലും നമുക്ക് മറിച്ച് ഒരു അഭിപ്രായം ഉണ്ടാകാൻ പാടില്ലാത്തതാണ്. ഈ വ്യവസായം , കച്ചോടം എന്നൊക്കെ പറയുന്നത്, ആത്യന്തികമായി മനുഷ്യന് ജീവിച്ചു പോകുവാനുള്ള ഉപാധികൾ തന്നെയല്ലേ. ഒരു ഐ ആർ ഡീ പീ കാരന് ഒരു പുതു തലമുറ ബാങ്കിന്റെ പടി ചവിട്ടാൻ കഴിയില്ലെന്ന കാര്യം മേൽ പറഞ്ഞ പ്രാസംഗികർക്കു അറിയില്ല. ഇൻഫ്ര സ്ട്രക്ചർ മെല്ലെ മെല്ലെ മാറ്റി എടുത്തു കൊണ്ടാണ് ഇതിനെ പടി പടി യായി നന്നാക്കി എടുക്കേണ്ടത്. പക്ഷെ ആർക്കും അതിൽ താല്പര്യമില്ല. എല്ലാവർക്കും പണക്കാരനെ മതി. ബി എസ എൻ എല്ലിന്റെ പതിനായിരക്കണക്കിനു കോടികൾ മണ്ണിനടിയിൽ കേബിൾ കളായി കിടക്കുന്നതാണ് നമ്മുടെ ഹലോ വിളിയുടെ അടിസ്ഥാനം എന്ന് പോലും എല്ലാവരും മറന്നു പോയി. ഇന്ന് ഈ മുതൽ മുടക്ക് ഏതാണ്ട് പാഴായത് പോലെ യാണ്. അതിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയണം . നമ്മുടെ കൈത്തറി നശിച്ചു പോയതിനു സമാനമായ സംഭവമാണ് ഇത്. അതിനെ കര കയറ്റാൻ ബോധ പൂർവ മായ ശ്രമമാണ് ആവശ്യം. പക്ഷെ അതിൽ ആർക്കും താല്പര്യമില്ല. അവിടെ ഉള്ള തൊഴിലാളികൾ അടക്കമുള്ളവർക്ക്. ഇത് ഒരു സ്ഥാപനത്തിന്റെ ഗതികേടല്ല, ഒരു രാജ്യത്തിന്റെ ഗതികേടാണ്. ഒരു അദ്ധ്യാപകൻ കുട്ടികളെ പഠിപ്പിക്കാതെ ടുഷൻ എടുത്തു നടക്കുന്നതും, ഒരു എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതും ഇതും തമ്മിൽ വലിയ വ്യത്യാസം ഇല്ല എന്ന് എനിക്ക് തോന്നുന്നു. ഒന്നിനെ അംഗീകരിച്ചു കൊണ്ടു നമുക്ക് മറ്റേതിനെ എതിർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ മുൻപേ പറയാറുള്ളത് ഇതാണ്, നമ്മുടെ നാട്ടിന്റെ ഗതികേട്, ഒരു കൈക്കൂലി ഡോക്ടർ ഒരു എന്ജിനീയരെ കുറ്റം പറയുന്നു, ഒരു എഞ്ചിനീയർ, അധ്യാപകനെ കുറ്റം പറയുന്നു, ഒരു അദ്ധ്യാപകൻ ഓട്ടോ ഡ്രൈവറെ കുറ്റം പറയുന്നു,.....അങ്ങനെ അങ്ങനെ അങ്ങനെ...... കുറ്റംകാണൽ മാത്രമാണ് ഇവിടെ സത്യം. കുറ്റം തീർക്കൽ അല്ല.

നമ്മുടെ നാട്ടിൽ ഒരു തരം അഴിമതി വൽക്കരണം നടന്നതിന്റെ ബാക്കി പത്രം മാത്രമാണ് ഇത്. ചെറിയ അഴിമതികൾ തെറ്റും വലിയവ ശരിയും എന്ന രീതിയിലാണ് നമ്മൾ മാറിയത് എന്ന് മാത്രം. ഇവിടെ എന്ത് തകർന്നാലും ആത്യന്തികമായി അത് ബാധിക്കുക നമ്മളെ പോലെ ഉള്ള സാധാരണക്കാരെ ആണ്. കാരണം അത്തരം ഒരു സന്നിഘ്ധ ഘട്ടത്തിൽ നമുക്ക് വിദേശത്ത് പോയി താമസിച്ചു കളയേണ്ട സാമ്പത്തിക ചുറ്റുപാടുകൾ ഇല്ല . നമ്മുടെ വിധി എന്നത് നമ്മുടെ രാജ്യമാണ്. അല്ലാതെ അമേരിക്കയല്ല. അത് കൊണ്ടു നാം നമ്മുടെ രാജ്യത്തെ എന്ത് വില കൊടുത്തും നന്നാക്കി എടുത്തേ പറ്റൂ. അത് കൊണ്ടു ഇവിടത്തെ പൊതു മേഖലയുടെ മരണം അക്ഷരാർത്ഥത്തിൽ നമ്മുടെ മരണമാണ്. സ്വകാര്യ മേഖലക്ക് എവിടെ പോയി ജീവിക്കാനും നാം സ്വാതന്ത്ര്യം കൊടുത്തു കഴിഞ്ഞു. അവർ ആ സ്വാതന്ത്ര്യം ഉപയോഗിക്കുകയും ചെയ്യും.

ഇത് നമ്മുടെ വിധിയാണ് എന്ന് വിചാരിക്കുന്നതാണ് നല്ലത്

No comments:

Post a Comment