Monday, 5 January 2015

ചെറിയ നിലയിൽ നിന്ന് ഉയരങ്ങളിൽ എത്തിയവർ

ചായ അടിക്കുന്നവൻ വൻ ഹോട്ടൽ ശ്രുംഖലകളുടെ മുതലാളി ആയതും, കണ്ടക്ടർ വലിയ സിനിമ താരമായതും ചെരുപ്പ് കുത്തി പ്രസിഡന്റ്‌ ആയതും ഒക്കെ എന്റെ അമ്മൂമ്മ എനിക്ക് ചെറുപ്പ കാലത്ത് പറഞ്ഞു തന്ന കഥകൾ ആയിരുന്നു. ഇതൊക്കെ കേട്ടത് കൊണ്ടാണ് ഞാൻ ചെറുപ്പത്തിൽ കുറച്ചു കാലം കൂലി പണി എടുത്തത്‌. പക്ഷെ ഞാൻ നന്നായില്ല. എന്റെ കൂലി പണിയെ കുറിച്ച് മാലോക സമക്ഷം അവതരിപ്പിക്കാൻ അത് കൊണ്ടു തന്നെ എനിക്ക് അവസരം കിട്ടിയതും ഇല്ല

ഞാൻ നിങ്ങളെ നിരുൽസാഹപ്പെടുത്തുകയാണെന്ന് ധരിക്കരുത്.  ഭാഗ്യം എല്ലാവരെയും ഒരേ പോലെ അല്ല അനുഗ്രഹിക്കുന്നതു.  അത് കൊണ്ടു നിങ്ങൾക്കും എളിയ രീതിയിൽ ജീവിച്ചു ഒരു പരീക്ഷണം നടത്താവുന്നതാണ്. നന്നായാൽ നിങ്ങൾക്കും പറഞ്ഞു നടക്കാമല്ലോ, ഞാൻ പണ്ടു കൂലി പണി എടുത്തതാണ്, അല്ലെങ്കിൽ ഓവ് ചാല് കഴുകിയതാണ് എന്നൊക്കെ.  അതിനു അതിന്റേതായ ഒരു ഗമയുണ്ടല്ലോ.  പിന്നെ എത്ര തെണ്ടിയാലും, ചായ പകർന്നാലും നന്നാകാത്ത ഒരു വലിയ വിഭാഗമുണ്ട്.  അവര് നന്നാകാൻ സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും നടക്കില്ല  

No comments:

Post a Comment