Sunday, 18 January 2015

വിശ്വാസം

വിശ്വാസങ്ങൾ എല്ലാം അന്ധ വിശ്വാസങ്ങൾ ആയിരിക്കെ, മനുഷ്യന്റെ വളർച്ചക്ക് അവ അത്യന്താപെക്ഷിതങ്ങൾ ആണെന്ന് പറയാതെ നിവൃത്തിയില്ല.  തെളിവ് ചോദിക്കാതെ സ്വീകരിക്കുന്നതിനെയാണ് വിശ്വാസം എന്ന് പറയുന്നത്. അത് കൊണ്ടു ഏതു വിശ്വാസവും ശരിയായ അർത്ഥത്തിൽ അന്ധ വിശ്വാസവും കൂടിയാണ്.  അന്ധമോ അല്ലയോ എന്ന് തീരുമാനിക്കുന്നത്, അതിന്റെ സ്രോതസ്സ് വിശ്വസിക്കാൻ കൊള്ളാവുന്ന ഇടമാണോ എന്ന് കണക്കാക്കി മാത്രമാണ്.  പക്ഷെ സ്രോതസ്സിനെ കുറിച്ചുള്ള ഇത്തരം ഒരു കണക്കെടുപ്പ്  കാലാന്തരത്തിൽ വിരുദ്ധമായി പരിണമിച്ചു കൂടായ്ക ഇല്ല.  ഭൂമി പരന്നതാണ് എന്നത് ഒരു കാലത്തെ അന്ധമല്ലാത്ത വിശ്വാസമായിരുന്നു. പിന്നെ അത് അന്ധ വിശ്വാസമായി.  ഇനിയും ഒരു ഭാവിയിൽ  വീണ്ടും അത് ശരിയായി വന്നു കൂടാ എന്നില്ല.

No comments:

Post a Comment