നടന്ന കാര്യങ്ങൾ മാറ്റി മറിക്കാൻ മനുഷ്യന് കഴിയില്ലെങ്കിൽ, അതിനെ വിധി എന്ന് തന്നെയല്ലേ പറയുക. വരാൻ പോകുന്നതെന്തും അങ്ങീകരിക്കാനല്ല വിധി വിശ്വാസം നമ്മളോട് പറയുന്നത്. കഴിഞ്ഞു പോയ എന്തിനെയം അതെ പോലെ അംഗീകരിക്കാനാണ്. ഊർജ തന്ത്രം ചിലപ്പോൾ അപസർപ്പക കഥകളെ വെല്ലും. പ്രകാശം, വേഗത്തിന്റെ പരിധിയാണെന്നും, പ്രകാശ വേഗത്തിൽ ചലിക്കുമ്പോൾ സമയം നിശ്ചലമാകുന്നു എന്നും നമ്മൾ ഒരിക്കൽ കേട്ടു. പിന്നെ കേട്ടത് അതിലും വലിയ ഒരു മായയാണ്. പ്രകാശ വേഗത്തെ മനുഷ്യൻ അതിലംഘിക്കുമ്പോൾ സമയം പുറകോട്ടു ചലിക്കുമെന്നു. അതായത് ഭൂമിയെ പ്രകാശ വേഗത്തിനേക്കാൾ കൂടുതൽ വേഗത്തിൽ വലം വെക്കുന്നവൻ, പുറപ്പെടും മുൻപേ അവന്റെ ആരംഭ സ്ഥാനത് എത്തും. അതായത് പത്തരക്ക് ഓട്ടം ആരംഭിച്ചവൻ പത്തു മണിക്ക് ലക്ഷ്യ സ്ഥാനത് എത്തും എന്ന് പറയുന്നത് പോലെ. പച്ച മലയാളത്തിൽ പറഞ്ഞാൽ , അമ്മെ ഞാൻ നാളെ അവിടെ നിന്ന് പുറപ്പെട്ടു, ഇന്ന് വൈകുന്നേരമാകുമ്പോൾ ഇവിടെ എത്തും എന്ന് പറയുന്നത് പോലെ. വിധിയെ ഓർത്തു ദുഖിക്കെണ്ടാത്ത ഒരു കാലം. തെറ്റ് തിരുത്താൻ വേഗത കൂട്ടി സഞ്ചരിച്ചാൽ മതി . പ്രകാശ വേഗത്തിൽ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന ഒരു മനുഷ്യൻ നാല്പതു വർഷം കഴിഞ്ഞു ഭൂമിയിലേക്ക് തിരിച്ചു വന്നാൽ , ഭൂമിയിൽ അപ്പോഴേക്ക് ആയിരം വർഷം കഴിഞ്ഞു പോയിരിക്കും എന്നും ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. സ്റ്റീഫൻ ഹൊകിൻസ് പറഞ്ഞത് പക്ഷെ ഇതാണ്. പ്രപഞ്ചം ചുരുങ്ങുമ്പോൾ സമയം പുറകോട്ടു പോകും എന്ന്. ഖുർആനിനെ പ്രസിദ്ധമായ വരികൾ വ്യക്തമാക്കുന്നതും ഏതാണ്ട് ഇത് തന്നെയാണ്. വിദൂര ഭാവിയിൽ ഒരിക്കൽ പ്രപഞ്ചം ചുരുങ്ങാൻ തുടങ്ങും. ന്യായ വിസ്താരം ആരംഭിക്കുന്ന പ്രസ്തുത ദിനത്തോടെ ജീവജാലങ്ങൾ സമയത്തിൽ പുറകോട്ടു ചലിക്കുകയും, പുനർ ജനിക്കുകയും ചെയ്യും ..
ലോകം എന്നത് നമ്മുടെ സാമാന്യ യുക്തി കൊണ്ടു നിർവചിക്കാൻ കഴിയാത്തതായിരുന്നു എന്നും
No comments:
Post a Comment