Friday, 2 January 2015

നരകത്തിൽ ജീവിക്കുന്നവർ

റോമ നഗരം കത്തി എരിഞ്ഞപ്പോൾ നീരോ ചക്രവർത്തി വീണ വായിച്ചത് ക്രൂരതയുടെ പര്യായമായി നാം നൂറ്റാണ്ടുകൾക്കു മുൻപേ പറയാൻ തുടങ്ങിയതാണ്‌.  പക്ഷെ യുദ്ധ ഭൂമിയിൽ രണ്ടു പേര് പ്രേമിക്കുന്നത് അങ്ങനെ ആണെന്ന് കരുതാമോ.  ഹാനി അബു ആസാദ് നിര്മ്മിച്ച ഒമർ എന്ന സിനിമയെ കുറിച്ചുള്ള ആസ്വാദനം ഈ വരികളോടെ തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം.

ചരിത്രം അറിയാതെയാണ് ഞാൻ ഈ സിനിമ കാണാനിരിക്കുന്നത്.  ഒന്നും അറിയാതെ അല്ല താനും. (യാസർ അരാഫത്ത് തങ്ങളുടെ നായകനെന്നും , തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെച്ചവനെന്നും എന്നുമുള്ള വിരുദ്ധ ചിന്താഗതികൾ വച്ച് പുലർത്തുന്ന രണ്ടു  വിഭാഗം ജനങ്ങൾ ഉള്ള ദേശം ) പരസ്പരം കല്ലുകളും കുപ്പി ചില്ലുകളും ബോംബുകളും, തോക്കുകളും ഉപയോഗിക്കപ്പെടുന്ന  നിതാന്ത യുദ്ധ ഭൂമി.  ചരിത്രമെന്നതു ഓരോരുത്തരും അവരവർക്ക് തോന്നിയത് പോലെ എഴുതുമ്പോൾ ചരിത്രത്തിന്റെ പ്രസക്തി പോലും നഷ്ടപ്പെടുന്നു.  നാം ആകെ ശ്രദ്ധിക്കേണ്ടത്, അടി കൊണ്ടു പുളയുന്നതോ, വെടി കൊണ്ടു മരിക്കുന്നതോ ആയ മനുഷ്യരെ കുറിച്ച് മാത്രമാണ്.  അതാണെങ്കിൽ അവിടെ നിത്യ ജീവിതത്തിന്റെ ഭാഗവും ആണ്.  ഈ പരിഷ്കൃത സമൂഹത്തിൽ കുറെ മനുഷ്യര് ഇങ്ങനെ ജീവിക്കാൻ വിധിക്കപ്പെടുന്നത് ആരുടെ കുറ്റം കൊണ്ടാണ് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.  പ്രത്യേകിച്ച് ജനങ്ങളുടെ വേദനയെക്കാൾ, ആരുടെ ഭാഗത്താണ് ശരി എന്നോ തെറ്റ് എന്നോ ഉള്ള ചിന്തകളിൽ മാത്രം അന്താരാഷ്‌ട്ര സമൂഹം തര്ക്കിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിലെങ്കിലും.

(ഇത് ഇവിടെ പൂർണ്ണമാകുന്നില്ല)

No comments:

Post a Comment