ഇപ്പോഴത്തെ കല്യാണങ്ങൾ മിക്കതും ലവ് അറേഞ്ച്ഡ് മാരേജു ആണ്. അതായത് ഏതെങ്കിലും ഒന്നിനെ പ്രേമിക്കും, പിന്നെ വീട്ടുകാരുടെ ചിലവിൽ കല്യാണം. ഇനി അഥവാ നിങ്ങൾക്ക് ഒന്നിനെ പ്രേമിക്കാൻ പറ്റിയില്ലെങ്കിൽ, വീട്ടുകാര് ഒന്നിനെ നിങ്ങൾക്ക് വേണ്ടി കണ്ടെത്തും. അതിനു തൽകാലം ഒരു മോതിരം ഇട്ടു വെക്കും. അടുത്ത ആറോ ഏഴോ മാസം പിന്നെ കലശലായ പ്രെമമായിരിക്കും.
ഇന്നത്തെ ഈ അറേഞ്ച്ഡ് മാരേജു എന്ന പയ്യാരം കാണുമ്പോൾ , ഒളിച്ചോട്ടം ആണ് നല്ലത് എന്ന് തോന്നി പോകും. പെണ്ണ് കാണാൻ ഒരു നൂറു ആൾക്കാർ, ഉറപ്പു പറയാൻ നൂറു പേര്, പിന്നെ നിശ്ചയിക്കാൻ നൂറു പേര്, മോതിരം ഇട്ടു തൊഴാൻ ഒരു ആയിരം പേര്, പിന്നെ കുറെ സാരി , ജട്ടി, ഇവ കൈമാറൽ (മോതിരം തൊഴലിനും വിവാഹത്തിനും ഇടയിൽ വരുന്ന ഉത്സവ ദിനങ്ങളുടെ എണ്ണം അനുസരിച്ച് ഇത് അധികരിച്ചോ കുറഞ്ഞോ ഇരിക്കും). കല്യാണ തലേന്ന് ഒരു ആയിരത്തിനു ബിരിയാണി. കുറച്ചു കഴിഞ്ഞാൽ ഒരു നൂറു പേര് പെണ്ണിന്റെ പുടവ എന്ന സാധനവുമായി എഴുന്നള്ളും. അവർക്ക് സ്പെഷൽ ബിരിയാണിയും ഐസ് ക്രീമും. അടുത്ത ദിവസം രാവിലെ പെണ്ണ് വീഡിയോ കാർക്ക് വേണ്ടി മരം ചുറ്റി ഓടുകയും, അമ്പലത്തിൽ പോയി തോഴുകയും ചെയ്യുന്നു. കൂട്ടിനു ഒരു ആയിരം എണ്ണം വേറെയും. കല്യാണത്തിന് പൊന്ന് അമ്പതു മുതൽ നൂറു വരെ പവൻ. അത് ചിലപ്പോൾ അറുനൂറോ എഴുനൂരോ ആകാം. പിന്നെ പത്തായിരം മുതൽ ഒരു ലക്ഷം വരെ വില വരാവുന്ന സാരി. കല്യാണം ഉണ്ണാൻ വരുന്ന ഓരോരുത്തരും അത് കൃത്യമായി കണ്ണ് കൊണ്ടു അളന്നു തിട്ട പെടുത്തുന്നു. കാരണം എന്തെങ്കിലും കാരണ വശാൽ കല്യാണത്തിന് എത്തിപ്പെടാത്ത ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ ആദ്യം ചോദിക്കുന്നത് ഈ രണ്ടു വസ്തുക്കളെ കുറിച്ചായിരിക്കും. കല്യാണ സദ്യയുടെ കറികൾ പത്തു മുതൽ അമ്പതു വരെ. എണ്ണം കൂടുന്നതിനനുസരിച്ച് വായിൽ വെക്കാൻ കഴിയായ്മയും കൂടും. ഇതൊക്കെ കഴിഞ്ഞാൽ നാട്ടിലെ സകല ബാങ്കുകളിലും ഒരു ലോക്കർ തേടി അലയലാണ്. ബുദ്ധി ജീവികളായ വീട്ടുകാർ ഇതൊക്കെ നേരത്തെ ശരിയാക്കി വച്ചിട്ടുണ്ടാകും. (പലരും ഈ ലോക്കർ, പായ്യാരത്തിന് എടുക്കുന്നതാണ്. കാരണം ലോക്കറിൽ വെക്കാൻ എന്ന് പറഞ്ഞു വീട്ടിൽ നിന്ന് എടുത്ത കൊണ്ടു വരുന്ന ആഭരണങ്ങൾ പലപ്പോഴും ബാങ്കുകളിലെ സ്വർണ്ണ പണയമായി അട്ടിമറിക്കപ്പെടുന്നതായി പലരും പറയുന്നു.). പിന്നെ ഒരു ഹണി മൂണ്‍ ട്രിപ്പ്. പണമുള്ളവൻ അങ്ങ് മോരീഷ്യസിലും, പണമില്ലാതോൻ കൊടൈക്കനാലിലും. നാട്ടിലെ കുണ്ടു ചിറ അണക്കെട്ട് തന്നെ നേരിട്ട് കണാതോനാ ഈ മോരീഷ്യസു കാണാൻ തിരക്ക്. നാട് കാണാത്തോൻ അവിടെ പോയിട്ട് എന്ത് പുല്ലു കാണാനാ. പിന്നെ രണ്ടാളോടു പറയാം എന്ന് മാത്രം. കല്യാണത്തിനെ കുറിച്ച് മാത്രമുള്ള ബടായികളാണ് ഇത് വരെ കേട്ടത്. അതിനു ശേഷമുള്ള ബഡായികൾ വേറെ ഉണ്ട്. അതിനെ കുറിച്ച് പിന്നെ

No comments:
Post a Comment