നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് തീർച്ചയായും ആവശ്യമാണ്. പക്ഷെ അതിനു നല്ല അധ്യാപകരെ വേണം. അവരെ കിട്ടാൻ എന്തെങ്കിലും മാർഘമുണ്ടോ. ഇന്ന് ഉന്നത സാങ്കേതിക സ്ഥാപനങ്ങളുടെ അധ്യാപകനായി ജോലി ചെയ്യാൻ താല്പര്യമുള്ള ബുദ്ധി ജീവികൾ കുറഞ്ഞു വരികയാണ്. കാരണം എന്തെന്നാൽ ഒരു നല്ല അധ്യാപകന് കിട്ടുന്ന വരുമാനത്തിന്റെ പതിന്മടങ്ങ് വരുമാനം, മറ്റു പല തൊഴിലുകളിൽ നിന്നും കിട്ടുന്നു. അതും പോരാതെ നല്ല സാങ്കേതിക വിദഗ്ദരെ ഭീമമായ പ്രതിഫലം കൊടുത്തു വിദേശ രാജ്യങ്ങൾ വല വീശി പിടിക്കുന്നു. നമ്മുടെ പ്രഗൽഭങ്ങളായ പല സ്ഥാപനങ്ങളും വിദേശ രാജ്യങ്ങളുടെ ലേബർ കാമ്പ് കൾ ആണ്. നമ്മൾ പണം ചിലവാക്കുക, ഫലം അവർ അനുഭവിക്കുക എന്ന രീതി. ഇതിനാണ് ആദ്യം അറുതി വരുത്തേണ്ടത്. വെറുതെ ഐ ഐ ടീ കൾ സ്ഥാപിച്ചു കുട്ടികളെ വിദേശത്തേക്ക് കടത്തി വിടുന്നതിന്റെ ആവശ്യം എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്ത്യയിലെ ഐ ഐ ടീ കളിൽ നിന്ന് ബിരുദം നേടുന്ന പലരും വിദേശത്ത് നല്ല ജോലി ലഭിച്ചു പോകുന്ന കാര്യത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വിദേശ രാജ്യങ്ങളിൽ നല്ല സാങ്കേതിക വിദഗ്ദരെ അയക്കുന്ന ഒരു സ്ഥാപനമായി ഐ ഐ ടീ മാറാൻ പാടുണ്ടോ. എനിക്ക് ആകെ പരിചയമുള്ള അഞ്ചു ഐ ഐ ടീ വിദ്യാർഥികളും ഇന്ന് അമേരികയിൽ ഉന്നത ജോലിയിൽ ജീവിക്കുന്നു. നമ്മൾ നമ്മുടെ നികുതി പണം കൊടുത്തു പഠിപ്പിക്കുന്നവർ അമേരികയുടെ സേവകരാകുന്നത് ശരിയായ രീതിയാണോ..
No comments:
Post a Comment