Saturday, 10 January 2015

സിനിമ

ഞാൻ വല്ലാതെ സിനിമ കാണുന്ന മനുഷ്യനാണ്. ആയിരക്കണക്കിന് എന്ന രീതിയിൽ. എന്നെ പോലെ ഒരേ സിനിമ നൂറിൽ അധികം തവണ കണ്ട മനുഷ്യരെ ലോക ചരിത്രത്തിൽ പോലും കാണാൻ വിഷമമായിരിക്കും. പക്ഷെ സത്യമാണ്. സിനിമയെ കുറിച്ച് ഞാൻ ആഴത്തിൽ പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ മാത്രം ഇവിടെ ചെർക്കുന്നു

സിനിമ എന്നത് ഇന്നും പൂർണ്ണതയിൽ എത്താത്ത കലയാണ്‌ എന്ന് ഞാൻ വിശ്വസിക്കുന്നു.നാടകത്തിന്റെ നിഴലിൽ തളർന്നു ഉറങ്ങിയ സിനിമ എന്ന കല മെല്ലെ മെല്ലെ അതിന്റെ അസ്ഥിത്വം എന്തെന്ന് മനസ്സിലാക്കി വരികയാണ്. ഒരു നിരൂൂപകൻ പറഞ്ഞത് പോലെ നാടകത്തിന്റെ പിതൃത്വം പൂർണ്ണമായി നിഷേധിക്കുമ്പോൾ മാത്രമേ സിനിമ സിനിമ ആകുന്നുള്ളൂ. നിർഭാഗ്യവശാൽ നമ്മുടെ പല സിനിമകളും നാടകത്തിന്റെ നീരാളി പിടുത്തത്തിൽ ഞെരിഞ്ഞു പോയിരിക്കുന്നു.

നാടകവും സിനിമയും തമ്മിലുള്ള പ്രധാന വ്യത്യാസം കഥാപാത്രവും പ്രേക്ഷകനും ഇടയിലുള്ള ദൂരമാണ്. പിന്നെ കാലത്തിലും സ്ഥലത്തിലും ഇടയിൽ അസാമാന്യമായ രീതിയിൽ ചലിക്കാനുള്ള സിനിമയുടെ കഴിവാണ്. സിനിമ എന്ന കല ഉത്ഭവിച്ചത്‌ തന്നെ അതിന്റെ ഡോകുമെന്റ്റ് സ്വഭാവത്തിൽ നിന്നാണ്. ഏതോ ഒരു സ്റെജിൽ ആരെങ്ങേരുന്ന നാടകത്തെ അങ്ങകലെ ഉള്ള മനുഷ്യർക്ക്‌ വേണ്ടി അഭ്ര പാളികളിൽ പകർത്തിയ ഡോകുമെന്റ്റ് രീതിയിൽ നിന്നാണ് അതിന്റെ ആരംഭം. ആദ്യകാല സിനിമകൾ നാടകങ്ങൾ ആയി പോയതിൽ അത്ബുധ പ്പെടെണ്ട കാര്യമില്ല. പ്രേക്ഷകനിൽ നിന്നുള്ള മേൽ പറഞ്ഞ അകലം അഭിനയത്തിലെ രണ്ടു തലങ്ങൾ നമുക്ക് കാണിച്ചു തന്നു. 100 അടിയോളം പിറകിൽ ഇരിക്കുന്നവന് മനസ്സിലാകുന്ന അധി ഭാവുകത്വവും , കണ്ണിനു നേരെ മുന്നിൽ നില്കുന്നവന് വേണ്ടിയുള്ള ഭാവാഭിനയവും

നമ്മുടെ ജീവിതകാലത്ത് തന്നെ സിനിമ രണ്ടു പ്രധാന പടികളിലൂടെ കടന്നു പോയിട്ടുണ്ട്. ശബ്ദമില്ലാത്ത കാലവും ശബ്ദമുള്ള കാലവും.  ശബ്ദം എങ്ങനെ സിനിമയെ മാറ്റി  മറിച്ചു എന്നുള്ളത് ഏതൊരു സിനിമാ പ്രേമിക്കും അറിയാം. സിനിമ സംഗീതം എന്ന ഒരു പുതിയ സംഗീത ശാഖ പോലും ഉദയം ചെയ്തില്ലേ എന്ന് ഞാൻ സംശയിക്കുന്നു.


നാടകം എന്ന ഡോകുമെന്ററി കൾ ചലന രഹിതമായ ക്യാമറ കൊണ്ടു എടുത്ത നമ്മുടെ മുൻ കാല ചലച്ചിത്ര കാരൻമ്മാരെ സംബന്ദി ചെടത്തോളം മൂവീ ക്യാമറ എന്നത് ചലിച്ചു കൊണ്ടിരിക്കുന്ന പ്രതീകങ്ങളെ ചിത്രീകരിക്കാനുള്ള യന്ത്രങ്ങൾ ആയിരുന്നു.  സ്വയം ചലിച്ചു കൊണ്ടിരിക്കാവുന്ന ഒരു യന്ത്രമായി ഇതിനെ ഉപയോഗിക്കാമെന്ന അറിവ് സിനിമയിൽ ഒരു പുതിയ വിപ്ലവം തന്നെ സൃഷ്ടിച്ചു.

No comments:

Post a Comment