ഗാർഹികാവശ്യത്തിനു വേണ്ട എണ്ണയുടെ എഴുപതു ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പെട്രോൾ ഡീസൽ വിലകൾ താരതമ്യേന മാറ്റമില്ലാതെ തുടരുവാൻ അനുവദിച്ചാൽ മാത്രമേ ഇറക്കുമതി പഴയ രീതിയിൽ തുടരുവാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇവ രണ്ടിന്റെയും വിലയിൽ ഗണ്യമായ നിലയിൽ ഉണ്ടാകുന്ന ഏതൊരു കുറച്ചിലും ഗാർഹിക ഉപഭോഗം വര്ധിപ്പിക്കും എന്ന് ഉറപ്പാണ്. ഇന്നത്തെ നിലയിൽ നാം പുറത്തു നിന്ന് എണ്ണ വാങ്ങുമ്പോൾ നമുക്ക് കഴിഞ്ഞ വർഷം ജൂണിൽ നാം അവയ്ക്ക് കൊടുത്ത വിദേശ നാണയത്തിന്റെ പകുതി വില മാത്രമേ കൊടുക്കേണ്ടി വരുന്നുള്ളൂ എന്ന് അർഥം. നമ്മുടെ വിദേശ നാണയ നീക്കിയിരിപ്പിനു അത് കൊണ്ടു വലിയ മെച്ചമുണ്ടാകും എന്നതിൽ സംശയമില്ല. പക്ഷെ ഉപഭോഗം ക്രമാതീതമായി വർദ്ധിക്കുന്നതിനു പെട്രോൾ ഡീസൽ വിലകളുടെ ക്രമാതീതമായ വിലക്കുറവു കാരണമാകും എന്നതും നാം ചിന്തിക്കേണ്ടതാണ്. അതായത് ക്രൂഡ് ഓയിൽ വിലക്കുറവു കൊണ്ടു നമുക്ക് ലാഭിക്കാൻ കഴിയുന്ന വിദേശ നാണയം, അധികം പെട്രോൾ ഭക്ഷിച്ചു കൊണ്ടു നാം നശിപ്പിക്കാനും സാധ്യത ഉണ്ട് എന്ന് അർഥം. ഇത് ഒരു വശം മാത്രമേ ആകുന്നുള്ളൂ.
ഇനി നമ്മുടെ വിദേശ നാണയ സ്രോതസ്സുകളെ കുറിച്ച് ചിന്തിച്ചു നോക്കുക. അവ പൂർണമായും നമ്മുടെ കയറ്റുമതിയിൽ നിന്ന് കിട്ടുന്നത് തന്നെയാണ്. ഈ കയറ്റു മതിയിൽ വലിയ ഒരു ശതമാനം, നമ്മൾ എണ്ണ വാങ്ങിക്കുന്ന രാജ്യങ്ങളിലേക്ക് തന്നെ ആണെന്നുള്ള കാര്യം നാം ഓർക്കണം. ഓയിൽ വിലയിൽ വന്ന മാരകമായ കുറവ് പരിഹരിക്കാൻ ആ രാജ്യങ്ങൾക്ക് ഒരൊറ്റ വഴിയെ ഉള്ളൂ. സാധനം കൂടുതൽ ചിലവാക്കൽ. അതായത് കൂടുതൽ ഓയിൽ ഉത്പാദിപ്പിച്ചു നമ്മളെ പോലെ ഉള്ള രാജ്യങ്ങളെ കൊണ്ടു വാങ്ങിപ്പിക്കൽ. പക്ഷെ അങ്ങനെ നാം അത് വാങ്ങണം എങ്കിൽ നമുക്ക് അത് ഇവിടെ വളരെ വില കുറച്ചു കിട്ടണം. അങ്ങനെ വില കുറച്ചു കിട്ടുമ്പോൾ നാം അത് കൂടുതൽ ഉപയോഗിക്കുകയും, അതിനു സമാന്തരമായി നമ്മുടെ ഇറക്കുമതി കൂടുകയും, തദ്വാരാ നേരത്തെ നമ്മൾ ലാഭിച്ചു എന്ന് ധരിച്ച അധിക വിദേശ നാണയ കരുതൽ നിധി നഷ്ടമാവുകയും ചെയ്യുന്നു.
അപ്പോൾ മേലെ പറഞ്ഞ കാര്യങ്ങൾ ക്രോടീകരിച്ചു എഴുതിയാൽ ഇങ്ങനെ കിട്ടും
1. ക്രൂഡ് ഓയിൽ വിലയിൽ വന്ന ക്രമാതീതമായ കുറവ് പരിഹരിക്കാൻ അവയുടെ ഉത്പാദകരായ രാജ്യങ്ങൾക്ക് കൂടുതൽ ക്രൂഡ് ഓയിൽ ചിലവാക്കുക എന്ന ഒറ്റ വഴി മാത്രമേ ഉള്ളൂ.
2. അത് പ്രായോഗികമാക്കാൻ, അവരിൽ നിന്ന് ഓയിൽ ഉത്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യ പോലെ ഉള്ള രാജ്യങ്ങൾ കൂടുതൽ വാങ്ങുക എന്ന ഒറ്റ വഴിയെ ഉള്ളൂ. (നമ്മൾ വാങ്ങാതിരുന്നാൽ ക്രൂഡ് ഓയിൽ വില ഇനിയും കുറയാൻ അത് കൊണ്ടു കാരണമാകും എന്ന് അവർക്ക് നന്നായി അറിയാം). അത്തരത്തിൽ ഇറക്കുമതി കൂടുമ്പോൾ , നേരത്തെ ഓയിൽ വില കുറഞ്ഞത് കൊണ്ടു നാം ലാഭിച്ച വിദേശ നാണയം ഇത്തരത്തിൽ ചിലവായി പോകുന്നു.
3. നമ്മൾ കൂടുതൽ ഓയിൽ ഉപയോഗിക്കെണമെങ്കിൽ നമുക്ക് അത് വളരെ കുറഞ്ഞ വിലക്ക് കിട്ടുക തന്നെ വേണം.
4. ഉല്പാദക രാജ്യങ്ങൾ തങ്ങളുടെ ഉത്പാദനം കൂട്ടില്ല എന്ന് ശടിച്ചാൽ അതിനർത്ഥം അവർ തങ്ങളുടെ ഗാർഹിക ചിലവുകൾ തീര്ച്ചയായും കുറക്കേണ്ടി വരും എന്ന് തന്നെയാണ്. അത് പ്രധാനമായും ബാധിക്കുക അവിടെയുള്ള തൊഴിലാളികളെ തന്നെയാണ്. 1000 രൂപ ചിലവാക്കെണ്ടിടത് ഇന്ന് 500 രൂപ മാത്രമേ ചിലവാക്കാൻ കിട്ടുന്നുള്ളൂ. അതിന്റെ ചൂട് തൊഴിലാളികളും അനുഭവിക്കേണ്ടി വരും.
5. അതായത് നമ്മുടെ വിദേശ നാണയ സ്രോതസ്സിന് അത്തരം ഒരു അടിയും കൂടെ പ്രതീക്ഷിക്കാം എന്ന് അർഥം.
6. ഉത്പാദക രാജ്യങ്ങൾ അവരുടെ ഉത്പാദനം കൂട്ടിയാൽ , അവരുടെ ഊര്ജ സ്രോതസ്സുകൾ വളരെ വേഗം ഇല്ലാതായി പോകും (യു എ ഈ യുടെ കാര്യം ഓര്ക്കുക)
7. ക്രൂഡ് ഓയിൽ വില കുറയുമ്പോൾ നമുക്ക് വിദേശ കരുതൽ നിധി വര്ധിക്കുകയാൽ വിദേശ നാണയ വിനിമയ നിരക്കിനെ അത് ബാധിക്കും എന്ന് ഉറപ്പാണ്. വിനിമയ നിരക്ക് കുറയുമ്പോൾ അത് വിദേശത്ത് നിന്നുള്ള നാണയ ഒഴുക്കിനെ കാര്യമായി ബാധിക്കും. ആ രീതിയിലും നമ്മുടെ വിദേശ നാണയ നിക്ഷേപം കുറയാൻ ഇടയുണ്ട്.
8.എണ്ണയുടെ അനിയന്ത്രിതമായ വില വർദ്ധന മുന്നിൽ കണ്ടു, ഈ രംഗത്ത് ഭയങ്കര നിക്ഷേപങ്ങൾ നടത്തിയ പല കമ്പനികളും ഉണ്ട്. എണ്ണ വിലയിലെ തകർച്ച അവരുടെ മുതൽ മുടക്കിനെ അനാവശ്യമാക്കും. അവർ കൂടിയ വിലയിൽ ഉല്പാദിപ്പിക്കുന്ന എണ്ണക്ക് ആവശ്യക്കാർ ഇല്ലാതാകും.
എങ്ങനെ നോക്കിയാലും നമ്മെ അത് പ്രതികൂലമായി ബാധിക്കുന്നത് കാണാം.
(സാമ്പത്തിക ശാസ്ത്രത്തിൽ അത്രയേറെ പരിജ്ഞാനമില്ലാത്ത ഒരാളുടെ അഭിപ്രായങ്ങൾ മാത്രമാണ് ഇത്. വെറും അനുഭവങ്ങളും സാമാന്യ യുക്തിയും മാത്രമാണ് ഈ ലേഖനത്തിന് ആധാരം. അറിവുള്ളവരുടെ അഭിപ്രായങ്ങൾ അറിയിക്കുക.)

No comments:
Post a Comment