ഞാൻ ഒരു സ്ത്രീ പുരുഷ സമത്വ വാദി ആണെങ്കിലും, സ്ത്രീകള് പുരുഷര് ചെയ്യുന്ന എല്ലാ ജോലികളും ചെയ്യുന്നതിനോട് എനിക്ക് വളരെ ഏറെ വിയോജിപ്പുണ്ട്. നമ്മുടെ സമൂഹത്തിൽ സ്ത്രീ പുരുഷ തൊഴിൽ വിഭജനം അത്യാവശ്യമായും വേണ്ടതാണെന്ന് വിശ്വസിക്കുന്ന മനുഷ്യനാണ് ഞാൻ. എന്റെ വീട്ടിലെ വലിയ മാവിൽ കയറാൻ ഏതൊരു സ്ത്രീ തുനിഞ്ഞു വന്നാലും ഞാൻ അതിനു സമ്മതിക്കുന്നില്ല എന്ന് മാത്രമല്ല , അത് അത്യന്തം ക്രൂരമായ ഒരു പ്രവൃത്തിയാണെന്ന് ഞാൻ ധരിക്കുകയും ചെയ്യും . കുട്ടികളെ പരിപാലിക്കാനോ, പ്രസവ ശുശ്രൂഷ ചെയ്യാനോ, പുരുഷനേക്കാൾ എന്ത് കൊണ്ടു മെച്ചം സ്ത്രീ തന്നെയാണ്.കായികമായ അധ്വാനം കുറഞ്ഞ മറ്റനേകം ജോലികൾ സ്ത്രീകൾക്ക് വേണ്ടി മാത്രമായി സംവരണം ചെയ്യാവുന്നതാണ്. ഗൈനകോളജി എന്ന വിഷയം സ്ത്രീകൾക്ക് വേണ്ടി മാത്രമായി മാറ്റി വച്ചാൽ എന്താണ്. ഞാൻ ഇത് പറയുമ്പോഴൊക്കെ പലരും എന്നെ പിന്തിരിപ്പൻ എന്ന് വിളിക്കാറുണ്ട്. അതിൽ എനിക്ക് പരിഭവമില്ല. പക്ഷെ അവരിൽ പലരും പറയുന്നത് പോലെ വൃത്തികെട്ട ജോലികൾ മാത്രം സ്ത്രീകൾക്ക് നീക്കി വച്ച് വൃത്തിയുള്ള ജോലികൾ പുരുഷർ തട്ടി എടുക്കുന്നു എന്ന അഭിപ്രായം എനിക്കില്ല. കാരണം നാം ഇന്ന് വൃത്തി ഉള്ള ജോലികൾ ആയി കണക്കാക്കുന്ന പലതും വൃത്തിയില്ലാത്ത ജോലികൾ തന്നെയാണ്. ഒരു അഴുക്കു ചാല് വൃത്തിയാക്കുന്ന ജോലി വൃത്തി കെട്ട ജോലിയായി കണക്കാക്കുന്ന ഇവർ, ഒരു രോഗിയുടെ മല ദ്വാരം കഴുകുകയോ, പല്ലിലെ വൃത്തികേടുകൾ എടുത്തുകളയുകയോ ചെയ്യുന്ന ഡോക്ടറുടെ ജോലി തികഞ്ഞ വൃത്തിയുള്ള ജോലിയായി കണക്കാക്കുന്നു. ജോലിയുടെ വൃത്തിയോ വൃത്തി ഇല്ലയ്മയോ തീരുമാനിക്കുന്നത് അത് കൊണ്ട് നേടാൻ പറ്റുന്ന വെള്ളി നാണയങ്ങൾ ആണ് .
No comments:
Post a Comment