എന്റെ ചെറുപ്പകാലത്ത് വീട്ടിൽ രണ്ടു ആടുകൾ ഉണ്ടായിരുന്നു. അവയുടെ ഭക്ഷണം എപ്പോഴും പ്ലാവിലയും, തേങ്ങാ പീര (പിണ്ണാക്ക് ) ചേർത്ത കാടി വെള്ളവും ആയിരുന്നു. ഇത്രയും ആരോഗ്യമുള്ള ജീവികളെ ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല. ഒരിക്കലും രോഗ ഗ്രസ്തരാകാത്ത ജീവികൾ. അവയുടെ അപ്പി എന്നത് വളരെ വൃത്തിയുള്ള ഉരുണ്ട വസ്‌തുക്കൾ ആയിരുന്നു എന്നതും അത് നമ്മൾ കളിക്കാൻ വേണ്ടിയുള്ള കരുക്കൾ ആയി ഉപയോഗിക്കരുണ്ടായിരുന്നു എന്നതും ഞാൻ ഇന്നും ഓർക്കുന്നു. പിൽക്കാലത്ത് വീട്ടിൽ വളർത്തിയ പശുവിന്റെ അപ്പിയും നമ്മിൽ ഒരു തരത്തിലും ഉള്ള അറുപ്പ് ഉണ്ടാക്കിയില്ല എന്നും ഞാൻ ഓർക്കുന്നു.
കുറെ വര്ഷങ്ങള്ക്ക് മുൻപ് ഗ്രാമത്തിലുള്ള എന്റെ ഒരു സുഹൃത്തിന്റെ പറമ്പിലൂടെ നടക്കുകയായിരുന്നപ്പോൾ വല്ലാത്ത ഒരു ദുര്ഗന്ധം എന്നെ അനുഗമിച്ചു. ഈ പറമ്പതൊക്കെ ആരോ മല വിസര്ജനം നടത്തുന്നുണ്ട് എന്ന് ഞാൻ അവനോടു പറഞ്ഞപ്പോൾ എന്നെ അത്ബുധ പ്പെടുത്തി കൊണ്ടു അവൻ പറഞ്ഞത് ഇതാണ്. ഓ ഇത് മലത്തിന്റെ ഗന്ധമല്ല. അവിടെ ഉള്ള പശുവിന്റെ ചാണകത്തിന്റെ ഗന്ധമാണ് എന്ന്. ഈ പശുവിന്റെ ഭക്ഷണം എന്തൊക്കെയാണ് എന്ന് ഞാൻ അവനോടു ചോദിച്ചപ്പോൾ അവൻ പറഞ്ഞു ലോകത്തുള്ള എന്ത് സാധനവും ഈ പശു തിന്നും. ഇന്നലെ ഒരു കല്യാണ വീട്ടിൽ നിന്ന് ബാക്കിയായി കിട്ടിയ ബിരിയാണിയാണ് തിന്നത് എന്ന്.
ഹെർബി വോർ വിഭാഗത്തിൽ ഉള്ള ജീവികളിൽ മലത്തിനു ദുര്ഗന്ധം ഇല്ല എന്നതല്ല ഇതിൽ നിന്ന് മനസ്സിലാകുന്നത്, മറിച്ചു ഹെർബി വോർ ആയ ജീവികളിൽ മലത്തിനു ദുര്ഗന്ധം ഇല്ല എന്നാണു. പ്രസ്തുത ജീവികൾ മാംസ ബുക്കുകൾ ആകുമ്പോൾ അവ ദുര്ഗന്ധ വാഹികൾ ആകുന്നു എന്ന് അർഥം.
മറിച്ചു കാർണി വോർ ജീവികൾ ദുര്ഗന്ധ വാഹികൾ തന്നെ ആണെങ്കിലും, സസ്യ ബുക്കുകൾ ആയ ശ്വാനൻ മാരുടെ മലം ദുര്ഗന്ധം ഉണ്ടാക്കുന്നില്ല എന്ന് ഒരു ശ്വാന പ്രേമിയായ എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
അപ്പിയുടെ സ്വഭാവ വ്യത്യാസങ്ങൾ ഒരു മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നവീന ശാസ്ത്രജ്ഞർ പറയുന്നത് യഥാർത്ഥത്തിൽ ഭക്ഷണവും മനുഷ്യന്റെ ആരോഗ്യവും തമ്മിലുള്ള ഗാഡ ബന്ധത്തെ കുറിച്ചുള്ള അറിവുകൾ ആണ് നമുക്ക് പകര്ന്നു തരുന്നത്.

No comments:
Post a Comment