ഞാൻ 1992 ഇൽ എന്റെ വീട് പണി കഴിപ്പിച്ചത് മൂന്നു ലക്ഷം രൂപയ്ക്കു. 100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വീട് പണി കഴിപ്പിക്കാനുള്ള അന്നത്തെ ചെലവ് ഏതാണ്ട് അത്രയായിരുന്നു. പക്ഷെ ഇന്ന് അതെ വിസ്തൃതിയിൽ ഒരു വീട് പണി കഴിപ്പിക്കാൻ ഏകദേശം മുപ്പതു ലക്ഷം രൂപയെങ്കിലും വേണം. അത് കൊണ്ടു വീട് നിര്മ്മാണ ചെലവ് കൂടി എന്നോ ജോലിക്കാര് അധികം കൂലി വാങ്ങിക്കുന്നു എന്നോ നമ്മൾ ആരും പറയുന്നില്ല. സാധാരണ ജനങ്ങൾക്ക് പോലും അറിയാം ഇത് നാണയ മൂല്യ ശോഷണത്തിന്റെ ഫലം ആണെന്ന്. പക്ഷെ അതെ സാധാരണക്കാരൻ 1992 ഇൽ ഒരു ബാങ്കിൽ മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചു ഇന്ന് അതിനു പലിശ അടക്കം 30 ലക്ഷം രൂപ കിട്ടിയെങ്കിൽ , പറയുന്നത് തനിക്കു അന്നത്തെ പണത്തിനു 27 ലക്ഷം രൂപ പലിശ കിട്ടി എന്നാണു. തനിക്കു ഒന്നും കിട്ടിയില്ല എന്ന് പറയേണ്ടിടത് എന്തൊക്കെയോ കിട്ടി എന്ന് പറയിക്കുന്നതാണ് വര്ത്തമാന കാലത്ത് നാം സാമ്പത്തിക ശാസ്ത്രം എന്ന പേരിൽ അറിയുന്നത്. സാധാരണക്കാരൻ മാത്രമല്ല നമുക്ക് പ്രസ്തുത പലിശ തരുന്ന ബാങ്കും ധരിക്കുന്നത് അത് തന്നെയാണ്.
No comments:
Post a Comment