ഓഹരി വിലയിലെ ഏറ്റ കുറച്ചിലും ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.
ഇല്ല.
ഓഹരി വിലയിൽ ഏറ്റ കുറച്ചിൽ ഉണ്ടാകുന്നത് ഓഹരി വാങ്ങാൻ ആളുകള് കൂടുതൽ ഉണ്ടാകുമ്പോഴാണ്. ക്രയ വിക്രയം നടക്കുന്ന ഓഹരികൾ മുഴുവൻ ഉത്പാദന പ്രക്രിയയിൽ ചിലവിട്ടു കഴിഞ്ഞതാണ്. അത് ഒരാളുടെ കയ്യിൽ നിന്ന് മറ്റൊരാളുടെ കയ്യിലേക്ക് മാറിയത് കൊണ്ടോ, നിങ്ങൾ അതിനു കൂടുതൽ വില കൊടുത്തു വാങ്ങിയത് കൊണ്ടോ രാജ്യത്തിന്റെ സമ്പത്തിനു കാര്യമായ എന്തെങ്കിലും സംഭവിക്കും എന്ന് തോന്നുന്നില്ല. ഒരു സാധാരണ ഗാംബ്ലിംഗ് എന്നതിൽ കവിഞ്ഞ ഒന്നും അവിടെ സംഭവിക്കുന്നില്ല. പക്ഷെ ഓഹരികൾ കൂടുതൽ ക്രയ വിക്രിയം ചെയ്തു കൊണ്ടിരിക്കുകയും, അവയുടെ വില അടിക്കടി വര്ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിയിൽ, പുതിയ ഒരു വ്യവസായ സംരംഭത്തിന് മൂലധനം സ്വരൂപിക്കാൻ ഒരുങ്ങി കൊണ്ടു മാർകറ്റിൽ ഇറങ്ങുന്നവർക്ക് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നു എന്നുള്ളത് സത്യമാണ്.
അതായത് ഇനി മുതൽ ഓഹരി വില സൂചിക തകര്ന്നു പോയി എന്നൊക്കെ കേട്ടാൽ വെറുതെ അങ്ങ് ഞെട്ടി ആരോഗ്യം മോശമാക്കേണ്ട എന്ന് സാരം.
പക്ഷെ ഇതിനു പ്രമാദമായ മറ്റൊരു വശമുണ്ട്. നമ്മൾ വില്ക്കുന്ന ഓഹരികൾ വാങ്ങിക്കുന്നത് ഒരു വിദേശി ആണ് എങ്കിൽ നമ്മുടെ കണക്കു കൂട്ടലുകൾ പലതും തെറ്റുന്നു. ക്രമാതീതമായി അവർ ഓഹരി വാങ്ങിക്കുമ്പോൾ ഓഹരികളുടെ വില ക്രമാതീതമായി കൂടുവാൻ ഇടയുണ്ട്. നമ്മളെ പോലെ ഉള്ള സാധാരണക്കാർ ഈ ക്രമാതീതമായ വിലയിൽ ഓഹരി വാങ്ങികൊണ്ടേ ഇരിക്കുന്നു. അങ്ങനെ വില മൂർധന്യത്തിൽ നിൽക്കുമ്പോൾ , കുറഞ്ഞ വിലയിൽ അത് വാങ്ങിച്ച വിദേശി, തന്റെ കയ്യിലുള്ളത് മുഴുവൻ മാർകറ്റിൽ ഉള്ള ഭീമമായ വിലക്ക് വിറ്റു അതിന്റെ ലാഭം ചാക്കിലാക്കി നാട്ടിലേക്ക് പോകുന്നു.

No comments:
Post a Comment