2014 ആഗസ്റ്റ് മാസം കാലിക പ്രസക്തങ്ങളായ പല പോസ്റ്റുകളും ഇട്ടപ്പോൾ എനിക്ക് കിട്ടിയ ലൈക് കൾ പത്തോ ഇരുപതോ. പക്ഷെ അതെ മാസം എനിക്ക് ഒരു പേരകുട്ടി ജനിച്ചു എന്നും ഞാൻ ഒരു അപ്പൂപ്പൻ ആയി എന്നും പ്രഖ്യാപിച്ചപ്പോൾ എനിക്ക് കിട്ടിയ ലൈക് കൾ നൂറിലധികം.
ലോകത്തെ നന്നാക്കിയെടുക്കാനോ, ചിലപ്പോൾ കൂടുതൽ മോശമാക്കി എടുക്കാനോ സാധ്യതയുള്ള സമകാലീന പ്രശനങ്ങളെക്കാൾ എന്റെ സുഹൃത്തുക്കൾ ഇഷ്ടപ്പെടുന്നത് എനിക്ക് ഒരു പേരകുട്ടി ജനിക്കുന്നതും ഞാൻ ഒരു അപ്പൂപ്പൻ ആകുന്നതും ആണ് എന്നാണല്ലോ ഇതിന്റെ അർഥം. എന്തിനധികം പറയുന്നു മുൻപൊരിക്കൽ എന്റെ ഒരു ബന്ധു മരിച്ചു എന്ന് പ്രഖ്യാപിച്ചപ്പോൾ പോലും ലൈക് കൾ ഇരുപതു കടന്നില്ല. മരണം പോലും നമ്മുടെ സുഹൃത്തുക്കളെ ചലിപ്പിക്കുന്നില്ല എന്നല്ലേ ഇതിന്നർത്ഥം.
എന്നാൽ ഇതൊന്നുമല്ല. ഇത് ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാൻ ഞാൻ പണ്ടു വായിച്ച ഒരു കവിതയുടെ ഏകദേശ ഗദ്യ രൂപം താഴെ കൊടുക്കുകയാണ്.
കുയിലിനു ഒരു കുട്ടി ജനിച്ചു. അതായത് കുയിൽ ഒരു മുട്ടയിട്ടു എന്ന് അർഥം. അതിന്റെ സന്തോഷം പങ്കിടാൻ കുയിൽ അയൽക്കാരിയായ കുയിലിനെ ക്ഷണിച്ചു. പക്ഷെ അന്നേ ദിവസം രാവിലെ പതിവ് ചര്യകൾക്ക് ശേഷം വന്നെത്തിയ കുയിൽ കണ്ടത്, തന്റെ കുഞ്ഞു മരിച്ചു കിടക്കുന്നതാണ്. (മുട്ട ആരോ പൊട്ടിച്ചു കുടിച്ചിരിക്കുന്നു എന്ന് സാരം). അത്യധികം ദുഖിതയായ കുയിൽ അയൽക്കാരിയുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു "എന്റെ കുഞ്ഞിനെ ആരോ വധിച്ചിരിക്കുന്നു. അത് കൊണ്ടു ഉൽസവങ്ങൾ നമുക്ക് മറ്റൊരിക്കൽ ആവാം'
യഥാർത്ഥത്തിൽ കുയിൽ പറയേണ്ടത് അതൊന്നും ആയിരുന്നില്ല. താഴെ പറയുന്നത് പോലെ ആയിരുന്നെങ്കിൽ നമ്മിൽ പലർക്കും ഇഷ്ടപ്പെട്ടെനെ.
'അയ്യോ എന്റെ കുഞ്ഞു മരിച്ചു. ഇനി എനിക്ക് മറ്റൊരു ജീവിതമില്ല' എന്നൊക്കെ. പക്ഷെ കുയിൽ പറഞ്ഞത് 'ഉൽസവങ്ങൾ മറ്റൊരിക്കൽ ആകാം' എന്നാണു.
ലോകത്തിന്റെ മുഖത്ത് നോക്കുമ്പോൾ നമ്മിൽ പലർക്കും ആത്മ ഹത്യ ചെയാൻ തോന്നിയേക്കും. അത്രയ്ക്ക് ഭീകരമായിരിക്കാം അതിന്റെ സ്ഥിതി. പക്ഷെ നമ്മൾ അങ്ങനെ ചെയ്യുന്നില്ല. കാരണം നമുക്ക് പ്രതീക്ഷകൾ നൽകി കൊണ്ടു ഒരു കുഞ്ഞു ജനിക്കുന്നു. ആ കുഞ്ഞിന്റെ ജനനം ഒരു വൃദ്ധ നിലും അദ്ധേഹത്തിന്റെ സുഹൃത്തുക്കളിലും സന്തോഷം സൃഷ്ടിക്കുന്നു. യുദ്ധങ്ങൾ ക്കിടയിലും, ഈ ലോകത്ത് ജീവിച്ചു പോകാൻ മാത്രം കാരണങ്ങൾ ഉണ്ടെന്നു നമ്മൾ അറിയുന്നത് അത്തരം വേളകളിൽ ആണ്.
പണ്ടു നടന്ന ഒരു സംഭവം വിവരിച്ചു കൊണ്ടു ഇത് നിർത്താം
തലശ്ശേരിയിൽ പണ്ടു ദാരുണമായ ഒരു ട്രെയിൻ അപകടം നടന്നതിന്റെ പിറ്റേ ദിവസം ഞങ്ങൾ കുറച്ചു പേര് വോളി ബാൾ കളിക്കുകയായിരുന്നപ്പോൾ സ്ഥലത്തെ ഒരു വിപ്ലവകാരി ബുദ്ധി ജീവി നമുക്ക് അടുത്തേക്ക് വന്നു ഇങ്ങനെ പറഞ്ഞു. 'കുട്ടികളെ നിങ്ങൾ എന്ത് ക്രൂരതയാണ് ചെയ്യുന്നത്. നാട്ടിൽ ഒരു ദാരുണ സംഭവം നടന്നിട്ട് നിങ്ങള് കളിക്കുകയാണോ' എന്ന്. അപ്പുറത്ത് ഇത് കേട്ട് കൊണ്ടിരിക്കുകയായിരുന്ന സാമാന്യ വിദ്യാഭ്യാസം പോലും ഇല്ലാതിരുന്ന ചാത്തു ഏട്ടൻ ഉടൻ പറഞ്ഞത് ഇതാണ്. 'മാഷെ അങ്ങനെ ആണെങ്കിൽ ഇവർക്ക് ഒരിക്കലും കളിക്കാൻ പറ്റില്ലല്ലോ' എന്ന്.
ലൈകിനെ കുറിച്ചുള്ള ചില കല്പനകൾ
1. നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റ് പോലെ നിങ്ങളുടെ ശത്രുക്കളുടെ പോസ്റ്റും ലൈക് ചെയ്യുക.
2. നിങ്ങൾ കൊടുക്കുന്ന ഓരോ ലൈക് ഉം നിങ്ങൾക്ക് പതിന്മടങ്ങായി തിരിച്ചു കിട്ടും.
3. പാതയോരത്ത് കിടക്കുന്ന ഒരു പോസ്റ്റിനു വെറുതെ ഒരു ലൈക് കൊടുക്കുന്നത് കൊണ്ടു നിങ്ങൾക്ക് ഒരു നഷ്ടവും വരാനില്ല. (ആട്ടുന്ന കൈ കൊണ്ടു സലാം കൊടുക്കുന്നത് പോലെ)
4. പാരയാകും എന്ന് ഉറപ്പുള്ള പോസ്റ്റുകൾ ലൈക് ചെയ്യാതിരിക്കുക. (ജയിൽ വാസം പോലും പ്രതീക്ഷിക്കാവുന്നതാണ്)
5. മരണ സംബന്ധമായ പോസ്റ്റുകൾ ആദ്യം ലൈക് അടിച്ചു പിന്നെ അണ്‍ ലൈക് ചെയ്യുക. (വേദനിക്കുന്നു എന്ന ഒരു പുതിയ ഒരു ഓപ്ഷൻ കൂടെ കൊടുക്കാൻ ബഹുമാനപ്പെട്ട സുക്കൻബർഗ് ശ്രദ്ധിച്ചാൽ, ഒരു അടി, മേൽ പറഞ്ഞ രണ്ടിന്റെ ഫലം ചെയ്യും )
6. ലൈക് അടിച്ചു ലൈക് അടിച്ചു ലൈക് , ലവ് ആയി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. (സിനിമ താരങ്ങളുടെ പ്രൊഫൈൽ ഫോട്ടോ വച്ച വൃദ്ധന്മാർ പ്രത്യേകിച്ചും)
7. മനുഷ്യനും മനുഷ്യനും പരസ്പര ലൈക് കൾ സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലം വരും. അതിനാണ് നാം സ്വർഗം എന്ന് പറയുന്നത്.

No comments:
Post a Comment