മതം നമുക്ക് വഴികാട്ടുന്നു.(ഇത് ഞാൻ പറയുന്നതല്ല. മതത്തിന്റെ മൊത്ത കച്ചവടക്കാർ പറയുന്നതാണ്).
നമ്മുടെ ലക്ഷ്യത്തിലേക്ക് അനേകം വഴികൾ ഉണ്ടെന്നു വിചാരിക്കുക. അവയിൽ ഒന്നൊഴിച്ച് മറ്റുള്ളതോക്കെയും നിങ്ങളെ അപകടത്തിലേക്ക് നയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും കരുതുക. വഴിയാത്രികനായ നിങ്ങളുടെ നേരെയുള്ള എന്റെ മനോഭാവം എന്തായിരിക്കണം. തീർച്ചയായും ആപതില്ലാത്ത ആ ഏക വഴിയിലൂടെ സഞ്ചരിക്കാൻ നിങ്ങളെ നിർബന്ധിക്കണം എന്നത് തന്നെയാണ്. നിങ്ങൾ ആ വഴിയിലൂടെ സഞ്ചരിക്കാൻ കൂട്ടാക്കുന്നില്ല എങ്കിൽ നിങ്ങളെ പ്രലോഭിച്ചു പോലും ശരിയായ വഴിയിലേക്ക് നടത്തേണ്ടത് എന്റെ കർത്തവ്യം തന്നെ ആണല്ലോ. കാരണം എന്റെ ഉദ്ദേശ്യം നിങ്ങൾ രക്ഷപ്പെടുക എന്നത് മാത്രമാണല്ലോ. ഇനി എന്റെ പ്രലോഭനങ്ങൾക്ക് വശംവദനാവാതെ, തന്നിഷ്ട പ്രകാരം നിങ്ങൾ മുന്നോട്ടു ചലിക്കുന്നു എന്ന് വിചാരിക്കുക. അങ്ങനെ എങ്കിൽ അല്പമോ അധികമോ ആയ ബലം പ്രയോഗിച്ചു നിങ്ങളെ നേർ വഴിയിൽ നടത്തേണ്ടതും എന്റെ കർത്തവ്യമാണല്ലോ. കാരണം എന്റെ ഉദ്ദേശ്യം മഹത്തും, നിങ്ങള് തിരഞ്ഞെടുത്ത വഴി അപകടം നിറഞ്ഞതും ആണെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുകയാണല്ലോ.
വിശ്വാസത്തിനു ഇങ്ങനെ ഒരു പരിമിതി ഉണ്ടെന്നു അറിയുക
No comments:
Post a Comment