Sunday, 7 December 2014

ഹിപ്പോക്രാട്ടുകളുടെ സമൂഹം.


സാദാചാര തകർച്ചയാണോ നമ്മിൽ പലരെയും ഭയപ്പെടുത്തുന്നത്‌. ഒരു സ്ത്രീയും പുരുഷനും ചുംബിക്കുന്നത് കണ്ടാൽ നമ്മുടെ സദാചാരം തകർന്നു പോകും എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു തങ്ങളുടെ കുട്ടികൾ നെറ്റ് കഫെകളിൽ പോകുന്നതിനെ കുറിച്ച് വേവലാതി ഇല്ല. പോർണോഗ്രാഫി കുട്ടികളെ വഷളാക്കുന്നതിൽ കൂടുതലായി ഒരു ചുംബന ദൃശ്യം കുട്ടികളെ വഷളാക്കി കളയും എന്ന് നാം വിശ്വസിക്കുന്നത് എന്ത് കൊണ്ടു. കുട്ടികൾ ഇന്ന് കാണുന്ന ക്രൂരതയുടെ പര്യായങ്ങളായ സിനിമകൾ ഇനിയും അവർ തുടർന്ന് കാണണം എന്ന് തന്നെയാണോ നാം പറയേണ്ടത്. വൈകുന്നേരത്തെ സീരിയലുകൾ അവരിൽ സൃഷ്ടിക്കുന്നത് ഒരു നല്ല പൗരനെ ആണെന്ന് നാം വിശ്വസിക്കുന്നുവോ. അടിപ്പാവാടകളുടെ പരസ്യങ്ങൾ, കോണ്ടം എന്ന വസ്തുക്കളുടെ പരസ്യങ്ങൾ എന്നിവ പ്രദര്ശിപ്പിക്കുന്ന വാരികകൾ നമ്മുടെ കുട്ടികളുടെ ആകാംക്ഷ വര്ധിപ്പിക്കുന്നുവെന്നു നാം ഭയപ്പെടാത്തത് എന്ത് കൊണ്ടു. നമ്മുടെ സദാചാരികൾക്ക് ദുര്ബലരോടെ എതിരിടാൻ പറ്റുള്ളൂ. ബഹുരാഷ്ട്ര കുത്തകകൾ നയിക്കുന്ന നമ്മുടെ നെറ്റ് മാദ്യമങ്ങളോട് എതിരിട്ടാൽ അവരുടെ കൈ പൊള്ളും എന്ന് അവർക്ക് നന്നായി അറിയാം.

നമ്മുടെ സിനിമാ കോട്ടകളിൽ, നമ്മുടെ പത്രത്തിന്റെ താളുകളിൽ , നമ്മുടെ ഷോപ്പിംഗ്‌ കവറുകളിൽ അങ്ങനെ പലതിൽ നാം ഇത് കാണുന്നു ആസ്വദിക്കുന്നു. നമ്മുടെ കുട്ടികൾ നാപ്കിനുകളുടെ പരസ്യം പാടി നടക്കുന്നു. നമ്മുടെ ഇക്കിളി നോവലുകൾ, കഥകൾ ഇവയൊക്കെയും നമ്മുടെ കുട്ടികൾ വായിക്കുന്നു, നെറ്റ് കഫെ എന്ന വിജ്ഞാന കേന്ദ്രത്തിൽ നാം അവരെ പഠിക്കാൻ വിടുന്നു.വൈകുന്നേരങ്ങളിൽ അവർ സ്പര്ധ നുരയുന്ന ടീ വീ സീരിയലുകളിൽ ചടഞ്ഞിരിക്കുന്നു. നമ്മുടെ അടി സിനിമകൾ കണ്ടു നമ്മുടെ കുഞ്ഞുങ്ങൾ അടിക്കാരായി പരിണമിക്കുന്നു. ഒന്നിനോടും നമുക്ക് പ്രതിഷേധമില്ല. പക്ഷെ സ്നേഹത്തിന്റെ പ്രതീകമായ ഒരു സമരം. അത് നമുക്ക് സഹിക്കില്ല. ഇനി നമ്മുടെ പ്രതിഷേധം ഇന്റർനെറ്റ്‌ നു നേരെ ആകും എന്ന് പ്രതീക്ഷിക്കുന്നു

No comments:

Post a Comment