സ്വന്തം ഇഷ്ടത്തിന് ഒരാള് മതം മാറുകയോ, പിന്നീട് മാതൃ പെടകത്തിലേക്കു തിരിച്ചു വരികയോ ചെയ്യുന്നതിനെ കുറ്റം പറയാൻ പറ്റില്ല. പക്ഷെ ബല പ്രയോഗത്തെ കുറ്റം പറയാതെ നിവൃത്തിയില്ല. ഇവിടെ അതില്ല എന്ന് ഞാൻ ധരിക്കുന്നു. പിന്നെ നമ്മുടെ മതം ഇതാണ് എന്നുള്ള നമ്മുടെ വിശ്വാസത്തിൽ തന്നെ ഒരു വലിയ വിഡ്ഢിത്തം ഉണ്ട്. നമ്മുടെ പറമ്പിന്റെ അതിര് ഇതാണ് എന്ന് പറയുന്നതിലെ വിഡ്ഢിത്തം പോലെ. പണ്ടു എന്റെ സുഹൃത്തിനു ഇത്തരത്തിൽ ഒരു അതിർത്തി പ്രശ്നമുണ്ടായി. അയൽക്കാർ പറഞ്ഞു അവരുടെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ കാലത്തുള്ള അതിർത്തി അല്ല ഇത് എന്ന്. നമുക്ക് അറിയാം അതിനൊന്നും ഒരു നിയമ പ്രാബല്യവും ഇല്ല എന്ന് . 13 വര്ഷം ആണ് അതിന്റെ പരിധി. ഇവിടെയും അത്തരം ഒരു പരിധി നിശ്ചയിച്ചില്ല എങ്കിൽ നമ്മൾ എത്ര കാലം പുറകോട്ടു പോകും.
No comments:
Post a Comment