Sunday, 7 December 2014

small poems

തുണിയില്ലാത്തവർക്കിടയിൽ 
തുണിയുള്ളവൻ നാണിക്കുന്നു 
ചുണ്ടില്ലാതവർക്കിടയിൽ 
ചുംബനം നാണിക്കുന്നു

*********************************


ഇതാ ഒരു പിടി വെടി മരുന്ന്
കൊണ്ടു പോകതുകൊണ്ട്‌
നീയൊരു പൂക്കുറ്റി ഉണ്ടാക്കൂ
നിന്റെ തൊടിയിലതു കൊണ്ടു
തീപൂക്കൾ വിതറട്ടെ
നിന്റെ കുഞ്ഞതുകണ്ട് ചിരിക്കട്ടെ
ഇതാ ഒരു പിടി വെടി മരുന്ന്
കൊണ്ടു പോകതുകൊണ്ട്‌
നീയൊരു ബോംബുണ്ടാക്കൂ
നിന്റെ തൊടിയിലിത് കൊണ്ടു
നിന്റെ കുഞ്ഞിന്റെ തല തെറിക്കട്ടെ
കുഞ്ഞിന്റെ അമ്മയത് കണ്ടു
കരയട്ടെ.

*************************************
നല്ലൊരു റോഡുമില്ല 
അതുണ്ടാക്കുന്നവ -
നുളുപ്പുമില്ല 

No comments:

Post a Comment