Saturday, 20 December 2014

എരഞ്ഞോളി പാലത്തിനടുത്തെ പ്രേതങ്ങൾ

 ചിറക്കരകണ്ടി  ശ്മശാനത്തിന് അടുത്തായിരുന്നു നമ്മുടെ കളി സ്ഥലം. പ്രേതങ്ങളുടെ ഈ വിഹാരഭൂമി , അയല്പക്കങ്ങളൊന്നും ഇല്ലാതെ അനന്തമായി പരന്നു കിടക്കുന്ന ആറ്റുപുറം വയൽ കരയിൽ , , എരഞ്ഞോളി പുഴയിലെ മത്സ്യങ്ങള് മായി സല്ലപിച്ചു കൊണ്ടു അങ്ങനെ കഴിഞ്ഞു പോന്നു. വൈകുന്നേരങ്ങളിൽ ഞങ്ങൾ അവിടെ വോളി ബാൾ കളിക്കുന്നു, തളരുന്നു, തളർച്ച തീർക്കാൻ ശ്മശാന പടവുകളിൽ മലർന്നു കിടക്കുന്നു.  പ്രേതങ്ങൾ വരാൻ സമയമായിട്ടില്ല. ഇരുട്ട് പരക്കണം. പ്രേതങ്ങൾക്കു വെളിച്ചത്തെ പേടിയാണ്. മനുഷ്യൻ ഇരുട്ടിനെ പേടിക്കുന്നത് പോലെ.  ഒരിക്കൽ ഞാൻ ആ പടവുകളിൽ കിടന്നു ഉറങ്ങി പോകുന്നു.  ഉണർന്നപ്പോൾ രാത്രി വളരെ ഇരുട്ടിയിരിക്കുന്നു. ചുറ്റും നിഴലുകൾ. പ്രേതങ്ങളാണ്.

പോകാറായില്ലേടാ ' പരിചയമില്ലാത്ത ഏതോ ഒരു ശബ്ദം.

ഒരു പെണ്‍ ചിരി.  പെണ്‍ പ്രേതവും ഉണ്ടല്ലോ . ഞാൻ മനസ്സില് വിചാരിച്ചു.

'നിന്നോടാ ചോദിച്ചത്. വീട്ടിൽ പോകാറായില്ലേ എന്ന്.'  അജ്ഞാത പ്രേതം കൊപിച്ചത് പോലെ തോന്നി.

'ഇതാ പോകുകയാണ്' ഞാൻ എഴുന്നേറ്റു നടന്നു.  പിന്നിൽ ആണ്‍ പെണ്‍ പ്രേതങ്ങളുടെ കൊലച്ചിരി, കെട്ടി മറിയൽ . ഞാൻ നടന്നു കൊണ്ടെ ഇരുന്നു. ശ്മശാന കവാടത്തിൽ, പ്രേതങ്ങൾ വന്ന ഓട്ടോ റിക്ഷയെ കടന്നു ഞാൻ വീട്ടിലേക്കു നടന്നു.

എനിക്ക് പ്രേതങ്ങളെ പേടിയെ ഇല്ലായിരുന്നു.

No comments:

Post a Comment