Friday, 12 December 2014

ലോകം അത്ര മോശമാണോ

ഒരിക്കൽ ഒരു വൈകുന്നേരം ബെലാപൂരിലെ വിജനമായ തെരുവീധികളിലൂടെ നടക്കുകയായിരുന്ന ഞാൻ ഒരു മനോഹരമായ  കാഴ്ച കണ്ടു. ഒരു വലിയ സഞ്ചിയും എടുത്തു നടക്കുന്ന ഒരു മനുഷ്യന്റെ പുറകെ അസംഖ്യം നായകൾ. ഞാനും നായകളുടെ പുറകെ കൂടി. ആ മനുഷ്യൻ അപ്പുറത്തുള്ള ഒരു
മര കീഴിൽ ഇരുന്നപ്പോൾ നായകൾ അയാൾക്ക് ചുറ്റും ഒരു പ്രസംഗം കേൾക്കാൻ ഇരിക്കുന്ന കാണികളെ പോലെ ഇരിപ്പുറപ്പിച്ചു.  അതിനു ശേഷം അദ്ദേഹം തന്റെ സഞ്ചിയും തൂക്കി ഓരോരോ നായകളുടെയും അടുത്തു പോയി അവയ്ക്ക് എന്തെല്ലാമോ ഭക്ഷണങ്ങൾ കൊടുത്തു. ഒരു ബഹളവും ഇല്ലാ. കയ്യിട്ടു വാരൽ ഇല്ല. എല്ലാം ശാന്തം.

ചെന്നയിലെ പോരൂരിൽ ലക്ഷ്മി നഗറിലെ വളവിൽ രാത്രി ഒരു പറ്റം നായകൾ ആരെയോ കാത്തിരിക്കുന്നു. പെട്ടന്ന് വളവു തിരിഞ്ഞു ഒരു നീല കാർ വരുന്നു അതിന്റെ വേഗത കുറയുന്നു. നായകൾ ഒരു പ്രകടനത്തിൽ എന്ന പോലെ കാറിനെ അനുധാവനം ചെയ്യുന്നു. കാർ ഒരു വീട്ടിനു മുന്നിൽ നിൽകുന്നു.  അതിൽ നിന്ന് ഒരു യുവാവ് ഇറങ്ങി വരുന്നു. അവൻ വീട്ടിലേക്കു നടന്നു കയറുമ്പോൾ നായകൾ ഒക്കെയും വീടിന്റെ മുറ്റത്ത്‌ അവന്റെ തിരിച്ചു വരവും കാത്തിരിക്കുന്നു. ഒരു വലിയ പാത്രത്തിൽ ഭക്ഷണവുമായി അവൻ ഭാര്യയോടൊപ്പം തിരിച്ചു വരുന്നു.  യാതൊരു ബഹളവും ഇല്ല. എല്ലാവരും അടക്കത്തോടെ ഒതുക്കത്തോടെ ഭക്ഷണം കഴിച്ചു തിരിച്ചു പോകുന്നു.

വർഷങ്ങൾക് ശേഷം ചെന്നയിലെ ബ്ലൂ ക്രോസ് എന്ന സ്ഥാപനത്തിൽ പോയപ്പോഴും സമാനമായ അനുഭവം എനിക്ക് ഉണ്ടായി.  പക്ഷെ അവിടെ അത് പൊതു നിരത്തിൽ അല്ല എന്ന് മാത്രം.  മൃഗങ്ങളെ ശരിക്കും സ്നേഹിക്കുന്ന ഒരു തലമുറക്കെ മനുഷ്യരെയും  പ്രത്യേകിച്ച്    ആശരണരെയും സ്നേഹിക്കാൻ പറ്റൂ. എന്റെ അയല്ക്കാരി വാദ രോഗത്തിൽ വീണു പോയ ഒരു നായയെ ശുശ്രൂഷിക്കാൻ വേണ്ടി ജോലിക്ക് പോകാതെ വീട്ടില് നിൽകുന്നു. ലോകം നമ്മള് വിചാരിച്ച അത്ര മോശമൊന്നും അല്ല.

No comments:

Post a Comment