Wednesday, 24 December 2014

യഥാർത്ഥ വിശ്വാസി

കാനന വാസിയായ ഒരു മഹർഷിക്കു രണ്ടു ശിഷ്യന്മ്മാർ ഉണ്ടായിരുന്നു. നിയോഗം കൊണ്ടെന്നു പറയാം അതിൽ ഒരുവൻ പൂർണ്ണ വിശ്വാസിയും, മറ്റവൻ പൂർണ്ണ നാസ്തികനും ആയിരുന്നു. രണ്ടുപേരും താന്താങ്ങൾക്കു തോന്നിയ രീതിയിൽ ജീവിച്ചു വന്നു എങ്കിലും നാസ്തികനായ വിദ്യാർഥി പരിസരങ്ങളെ സ്നേഹിച്ചും പക്ഷി മൃഗാതികളെ പരിപാലിച്ചും മറ്റു പല വിധ നന്മകൾ ചെയ്തും ജീവിച്ചു വന്നപ്പോൾ വിശ്വാസി അവയ്ക്ക് വിരുദ്ധമായ രീതിയിൽ ജീവിതം നയിച്ച്‌ കൊണ്ടെഇരുന്നു. സന്ധ്യാ നേരങ്ങളിൽ വിശ്വാസി സ്തുതി ഗീതങ്ങൾ പാടുന്ന നേരം, മറ്റവൻ ദൈവത്തെ ചീത്ത പറയുക മാത്രമായിരുന്നു ചെയ്തത് എന്ന വ്യത്യാസം മാത്രം. നാസ്തികന്റെ ഇത്തരം ദൈവ നിന്ദകൾ വിശ്വാസിക്ക് സഹിക്കാതാവുകയും , ദൈവ കോപത്തെ കുറിച്ചുള്ള താക്കീതുകൾ ഫലിക്കാതാവുകയും ചെയ്തപ്പോൾ അവൻ ഗുരു സന്നിധിയിൽ തന്റെ പ്രയാസങ്ങൾ ഉണര്ത്തിക്കുകയും പ്രസ്തുത ശിഷ്യനെ ശാസിക്കണമെന്ന് ഗുരുവിനോട് അഭ്യർതിക്കുകയും ചെയ്തു. അതിൻ പ്രകാരം ഗുരു രണ്ടു പേരെയും തന്റെ ആശ്രമത്തിലേക്കു ക്ഷണിക്കുകയും അവരോടു താഴെ പറയുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യുന്നു.

വിശ്വാസി ദൈവമുണ്ടെന്നു അറിയുന്നവനാണ്.
പക്ഷെ അത് കൊണ്ടു ദൈവത്തിനു വിശ്വാസിയെ അറിയണമെന്നില്ല.

നാസ്തികൻ ദൈവമുണ്ടെന്നു അറിയാത്തവനാണ്
ഇല്ലാത്ത ഒന്നിനെ നമുക്ക് ഭർസിക്കാനാവില്ല
ദൈവത്തെ ഭർസിക്കുന്ന നീ നാസ്തികനല്ല.
ചീത്ത വിളിക്കുമ്പോഴും നിനക്കറിയാം
ഈ ദൈവം നിന്നെ ശിക്ഷിക്കില്ലെന്ന്
കാരണം അദ്ദേഹത്തിന് നിനക്കെതിരു നില്ക്കാൻ
കാരണങ്ങൾ ഒന്നും ഇല്ലെന്നു നിനക്കറിയാം
വാക്കുകളുടെ ധാരാളിത്തത്തിൽ തളര്ന്നു പോകാത്ത
ദൈവത്തെയാണ് നീ വിശ്വസിക്കുന്നത്
നീയാണ് യഥാർത്ഥ വിശ്വാസി

No comments:

Post a Comment