Thursday, 18 December 2014

ചലന സ്വാതന്ത്ര്യം നഷ്ടപ്പെട്ട ക്യാമറ

ഒരു കൊലപാതകവും  അതിനോട് അനുബന്ധിച്ചുള്ള  സംഭവങ്ങളും വീക്ഷിക്കുന്ന മനുഷ്യൻ അംഗ വൈകല്യം വന്നു നടക്കാനാവാത്തവൻ ആകുകയും , സിനിമ മുഴുവൻ അവന്റെ ദൃഷ്ടി കോണിലൂടെ കാണിക്കണം എന്ന് സംവിധായകൻ നിർബന്ധം പിടിക്കുകയും  ചെയ്താൽ ക്യാമറയുടെ സ്ഥാനം എവിടെ ആയിരുക്കും. തീർച്ചയായും അവന്റെ കയ്യിൽ, ഏറ്റവും ചുരുങ്ങിയത് അവന്റെ മുറിയിൽ  എങ്കിലും. മൂവി ക്യാമറകൾ ആകാശത്തിന്റെ ഉയരങ്ങളിലെക്കും, പാതാളത്തിന്റെ ആഴങ്ങളിലെക്കും,, മറ്റും മറ്റും പറന്നു നടക്കുകയായിരുന്നപ്പോൾ ഇത്തരം ഒരു ധീരമായ തീരുമാനമെടുത്ത മനുഷ്യനായിരുന്നു ആൽഫ്രദ് ഹിച്കൊക്ക് . ഹിച്കൊക്ക്  തന്റെ ക്യാമറ, കഥാനായകൻ ഇരിക്കുന്ന മുറിയുടെ ജനാല പടിയിൽ ആണി അടിച്ചു ഉറപ്പിച്ചു വച്ചു.  ഇനി ഈ കഥാപാത്രം ഈ മുറിയിൽ ഇരിക്കുന്ന കാലത്തോളം അതിനു ചലന സ്വാതന്ത്ര്യമില്ല എന്ന് ഹിച്ച്കോക്ക് തീരുമാനിക്കുകയും ചെയ്തു.  സൂമിംഗ് ട്രാക്കിംഗ് റ്റിൽറ്റിങ്ങ് എന്നിങ്ങനെ ഉള്ള പരിമിതമായ സ്വാതന്ത്ര്യങ്ങൾ .   അങ്ങനെ സൃഷ്ടിക്കപ്പെട്ട ഒരു അത്ബുധമാണ്  'പിൻ ഭാഗത്തെ ജനവാതിൽ' REAR WINDOW എന്ന ക്രൈം സിനിമ.

സാധാരണ കഥകളെ അസാധാരണ സിനിമകൾ ആക്കുന്നത് എങ്ങനെ എന്ന് ലോകത്തിനു കാണിച്ചു കൊടുത്ത പ്രതിഭാ ശാലിയാണ് അദ്ദേഹം.

No comments:

Post a Comment