പണ്ടെന്നോ കണ്ട ഒരു വിദേശ സിനിമയിൽ ഒരു അമ്മ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഓർമ്മകൾ അയവിറക്കുന്ന സമയത്ത് പറയുന്ന ഒരു കാര്യമുണ്ട്. 'ഹോ. ആ റഷ്യൻ പട്ടാളക്കാരെ ഒരു സ്ത്രീയായ ഞാൻ എങ്ങനെ ആണ് സഹിച്ചത് എന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു'. പക്ഷെ നമ്മളെ സംബന്ദിചെടത്തോളം രണ്ടാം ലോക മഹായുദ്ധ കാലത്തെ റഷ്യയും അമേരിക്കയും ഒക്കെ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങൾ ആണ്. ഒരു വലിയ അനീതിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മറ്റൊരു ചെറിയ അനീതി സഹിക്കുക എന്ന് പറഞ്ഞത് പോലെ ആയിരുന്നു അന്നത്തെ ജനങ്ങളുടെ സ്ഥിതി, പ്രത്യേകിച്ചും സ്ത്രീകളുടെത്., കാരണം അവരെന്നും രണ്ടു തരത്തിലുള്ള ആക്രമങ്ങൾക്ക് വിധേയകൾ ആകേണ്ടി വന്നിട്ടുണ്ട്.. സ്വാതന്ത്ര്യ പ്രചാരകരായാലും, മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങൾ ആയാലും, അധിനിവേശ പ്രദേശങ്ങളിലെ പട്ടാളം എന്നും സ്ത്രീകളെ കാണുമ്പോൾ വെകിളി പിടിക്കുന്ന ജാതികൾ തന്നെ ആയിരുന്നു. അത് പക്ഷെ ചരിത്രത്തിൽ ഒരിടത്തും എഴുതപ്പെടുന്നില്ല. ഹിട്ലർക്കോ, ആശ്വതാമാവിനോ പറ്റിയത് എന്തെന്നാൽ അവർക്ക് രണ്ടു പേർക്കും യുദ്ധത്തിൽ പരാജയം സംഭവിച്ചു എന്നുള്ളതാണ്. അവർ ജയിച്ചു പോയിരുന്നെങ്കിൽ അവർ ഇന്ന് ചരിത്ര പുരുഷരുടെ സ്ഥാനത്തു വിളങ്ങിയേനെ. പരാജയപ്പെടുന്നവർ മാത്രമേ ക്രൂരൻ ആകുന്നുള്ളൂ. ജയിച്ചവൻ എന്നും മനുഷ്യ സ്നേഹത്തിന്റെ വക്താവായിരുന്നു. അവൻ ചവിട്ടി മെതിച്ച സ്ത്രീകളുടെ നിലവിളികൾ വെറും അടക്കി പിടിച്ച തേങ്ങലുകൾ മാത്രം ആയതു കൊണ്ടു നമ്മളാരും അത് കേൾക്കാതായി പോകുന്നു. ഏതു ലഹളകളിലും ഒരു വിഭാഗം ധനത്തെ തേടി പോയപ്പോൾ മറ്റൊരു വിഭാഗം തേടി പോയത് സ്ത്രീകളെ ആയിരുന്നു. അത്തരം ആക്രമണങ്ങളുടെ ലാഞ്ചനകൾ, ഇന്നും പരിഷ്കൃത സമൂഹത്തിൽ കണ്ടു വരുന്നു. സ്‌ത്രീകൾ എവിടെയും എന്നും അരക്ഷിതർ ആയിരുന്നു.
No comments:
Post a Comment