പ്രകൃതി നിയമങ്ങൾ മാറ്റുക എന്നുള്ളത് അത്ര വലിയ അത്ബുധം ഒന്നും അല്ല. കാരണം അത് പ്രകൃതിയെ മാറ്റൽ അല്ല. പ്രകൃതി എന്നത് നമ്മുടെ കണ്ടു പിടുത്തത്തിന്റെ ഭാഗമല്ല. അവിടെ നമ്മുടെ ഇച്ചാ ശക്തിക്ക് പ്രാമുഖ്യമില്ല. പിന്നെ പ്രകൃതി നിയമം എന്നത് പ്രകൃതിക്ക് അങ്ങനെ ഒരു നിയമം ഉണ്ട് എന്ന് മനുഷ്യൻ ധരിക്കുന്നത് മാത്രമാണ്. വൃത്തബദ്ധ മായ കവിത പോലെ. പണ്ടു കവിതകൾ വായിച്ചു ആഹ്ലാദം കൊണ്ട ചിലർ എന്ത് കൊണ്ടു അങ്ങനെ ആഹ്ലാദം ഉണ്ടാകുന്നൂ എന്ന് അന്വേഷിച്ചു ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി. വൃത്തങ്ങൾ ഉള്ളത് കൊണ്ടാണ് കവിതകൾ ആഹ്ലാദങ്ങൾ ആകുന്നതു എന്ന്. അവർ അത് തുറന്നു പറയുകയും ചെയ്തു. കവികൾ തുടര്ന്നും എഴുതി. അവരുടെ ഇഷ്ടത്തിന് ഒത്തു. എവിടെ ഒക്കെ വൃത്തം കാണാതിരുന്നോ അവിടെ ഒക്കെ നമ്മുടെ നിരൂപകന്മ്മാർ ബഹളമുണ്ടാക്കി. സൃഷ്ടാവിനെ അപഗ്രതിക്കുകയല്ലാതെ, സൃഷ്ടാവിനോട് ഇന്നേ തരത്തിൽ സൃഷ്ടി നടത്തണം എന്ന് പറയാൻ നമുക്ക് അവകാശമില്ല. പ്രകൃതിയുടെ കാര്യവും അങ്ങനെ ആണ്. രണ്ടു ദിവസം മഴ പെയ്തില്ലെങ്കിൽ നമ്മൾ പറയുക മഴ ചതിച്ചു എന്നാണു. പ്രകൃതിയുണ്ടോ ഇത് വല്ലതും അറിയുന്നു. നിർവചിക്കുക എന്നത് മനസ്സിലാക്കാൻ ശ്രമിക്കലാണ്. അല്ലാതെ സൃഷ്ടി പ്രവർത്തനത്തിൽ കയറി ഇട പെടുക അല്ല. നിയമങ്ങൾ മനുഷ്യന്റെ സൃഷ്ടിയാണ്. ഇന്നത്തെ നിയമം കൊണ്ടു പ്രകൃതിയെ മനസ്സില്ലാക്കാൻ പറ്റുന്നില്ല എങ്കിൽ നാം നിയമം മാറ്റി എഴുതുന്നു.
No comments:
Post a Comment