ഒരുനാൾ ഒരാൾ കുരിശിൽ മരിക്കുന്നു. പിന്നീടൊരുനാൾ കുരിശിൽ മരിച്ചവനെയും, കുരിശിലേറ്റി അവനെ കൊന്നവനെയും ലോകം ഒരു പോലെ ആരാധിക്കുന്നു.
ഇതെന്തു ലോകം
ഇവിടെ ആർത്തുവിളിച്ചില്ല
പക്ഷെ ഞാനവനെ കൊന്നു
നിങ്ങളവന്റെ കല്ലറയിൽ
പുഷ്പങ്ങൾ കൊണ്ടു പൂജിച്ചു
പക്ഷെ നിങ്ങളോരുനാൾ
എന്നെയും പൂക്കൾ കൊണ്ടു
മൂടുമെന്നു ഞാനറിഞ്ഞില്ല
No comments:
Post a Comment