പ്രകൃതി ശാസ്ത്രത്തിൽ ന്യൂട്ടണ്ടെ സ്ഥാനം എന്താണോ അത് തന്നെയാണ് സാമൂഹ്യ ശാസ്ത്രത്തിൽ ആദം സ്മിത്തിന്റെ സ്ഥാനം. മനുഷ്യനിലെ സദാചാരം മനുഷ്യന്റെ ആത്മ പ്രേമത്തിൽ നിന്ന് ഉത്ഭവിച്ചതാണ് എന്നത്രെ അദ്ധേഹത്തിന്റെ അഭിപ്രായം. സദാചാരം ആത്മ പ്രേമത്തിൽ അടയിരിക്കുന്ന ഒരു തരം കൊടുക്കൽ വാങ്ങൽ ആണത്രേ. ഞാൻ നിങ്ങളിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നോ , അത് മാത്രമേ ഞാൻ നിങ്ങൾക്ക് തരികയുള്ളൂ എന്ന് അർഥം. ഞാൻ നിങ്ങളുടെ വീട്ടിൽ കയറി കവർച്ച നടത്താത്തത്, നിങ്ങൾ എന്റെ വീട്ടിൽ കയറി കവർച്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടു ആണ് എന്ന തരത്തിലുള്ള നീതി. പക്ഷെ നമ്മൾ ഒരിക്കലും സംസാരിക്കുന്നത് ആ രീതിയിൽ അല്ല എന്ന് മാത്രം. ഞാൻ അത് ചെയ്യാത്തത് ഞാൻ നന്മയുള്ളവൻ ആയതു കൊണ്ടാണ് എന്ന രീതിയിൽ പറഞ്ഞു ഞാൻ എന്റെ ആത്മ പ്രേമം മറച്ചു പിടിക്കുന്നു.
പക്ഷെ കവർച്ചക്കാർ മാത്രമുള്ള ഒരു സമൂഹത്തിൽ ഇത് എങ്ങനെ പ്രായോഗികമാക്കാൻ പറ്റും എന്നുള്ള സംശയം നമുക്ക് ഏവർക്കും ഉണ്ടാകാം. അവിടെയും നേരത്തെ പറഞ്ഞ ഈ ആത്മ പ്രേമം അവരുടെ സമൂഹത്തിനുള്ളിൽ എങ്കിലും പരസ്പരം കലഹിക്കാതിരിക്കുന്നതിനോ പരസ്പരം കവർച്ച ചെയ്യാതിരിക്കുന്നതിനൊ അവരെ പ്രേരിപ്പിക്കുന്നുണ്ടാവും. മറ്റൊരു തരത്തിൽ പറഞ്ഞാൽ നാം മറ്റൊരുവന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്താതിരിക്കുന്നത്, ഈ മറ്റൊരുവൻ നമ്മുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തരുത് എന്ന് നമുക്ക് നിര്ബന്ധ മുള്ളത് കൊണ്ടാണ്.
പക്ഷെ ഈ സദാചാരം നമ്മുടെ ശാരീരിക ആപത്തുകളോട് മാത്രം നേരിട്ട് ബന്ധപ്പെടുന്നതാണ്. പക്ഷെ മനുഷ്യന്റെ സദാചാരം ഇത്തരം അപകടങ്ങളിൽ മാത്രം ഒതുങ്ങി നില്കുന്നില്ലല്ലോ. അവന്റെ വസ്ത്ര ധാരണം, അവന്റെ അപകടങ്ങളല്ലാത്ത പെരുമാറ്റ രീതികൾ, അവന്റെ ലൈംഗിക തിരഞ്ഞെടുപ്പുകൾ എന്തിനധികം അവന്റെ ഭക്ഷണ രീതികളിൽ പോലും ഒരു പ്രത്യേക സദാചാരം നാം ദർശിക്കുന്നുണ്ട്. അതും മേൽ പറഞ്ഞ ഈ ആത്മ പ്രേമത്തിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വന്നതാവാൻ ഇടയുണ്ടോ. ഉണ്ടെങ്കിൽ എങ്ങനെ.
മനുഷ്യന് വികാരങ്ങളും ആവേശങ്ങളും ഉണ്ട്. വികാരങ്ങളുടെ ബഹിര്സ്പുരങ്ങലാണ് ആവേശങ്ങൾ. അവ തന്നെ പല തരത്തിൽ ഉണ്ട്. സമൂഹ വിരുദ്ധവും, സമൂഹ വിധേയവും ആയവ, പിന്നെ സ്വാർഥമായവയും. പ്രതികാരവും പകയും ഒക്കെ സമൂഹ വിരുദ്ധങ്ങളായ ആവേശങ്ങൾ ആണെങ്കിലും , മറ്റുള്ളവരിൽ നിന്ന് നമുക്ക് നേരിടാൻ ഇടയുള്ള അപകടങ്ങളിൽ നിന്ന് ഒരു പരിധിവരെ അവ നമ്മെ രക്ഷിച്ചു പോകുന്നു, എന്തെന്നാൽ, ആക്രമണ കാരിക്ക് അറിയാം, എതിരാളിയിൽ നിന്ന് ബഹിര്ഘമിക്കുന്ന പ്രസ്തുത ആവേശങ്ങൾ അപകട കരങ്ങൾ ആകാൻ സാധ്യത ഉണ്ടെന്നു. നീതിക്ക് വേണ്ടിയുള്ള (സദാചാര) മനുഷ്യന്റെ ആഗ്രഹങ്ങളുടെ ബീജം ഈ വികാരത്തിലാണ് കുടി കൊള്ളുന്നത്. നിയന്ത്ര രഹിതമായി വളര്ന്നു പോകാനിടയുള്ള ഈ സമൂഹ വിരുദ്ധ ആവേശങ്ങൾ അപകട കരങ്ങൾ തന്നെ ആണെന്ന് മനുഷ്യന് നന്നായി അറിയാം. അപ്പോൾ അതിനു ഒരു നിയന്ത്രണം കൂടിയേ തീരൂ. അത്തരത്തിലുള്ള വികാരങ്ങൾ ആവശ്യത്തിൽ അധികം പ്രകടിപ്പിക്കുന്നവൻ അധമൻ ആയി തീരുന്നു. അത്തരത്തിൽ ഉള്ളവനെ നാം വേട്ടയാടി നശിപ്പിക്കുന്നു. പക്ഷെ ഇത് തീരുമാനിക്കുന്നതിന് തികച്ചും നിഷ്പക്ഷനായ ഒരു മൂന്നാം കക്ഷി ഉണ്ടായേ ഒക്കൂ.
സമൂഹ വിധേയങ്ങൾ ആയ ആവേശങ്ങളിൽ സ്നേഹം, സാഹോദര്യം, സൌഹൃദം , കാരുണ്യം, എന്നിങ്ങനെ ഉള്ള മനുഷ്യോപയോഗ പ്രദമായ ആവേശങ്ങൾ ആണ് ഉള്ളത്. നന്മയ്ക്ക് വേണ്ടിയുള്ള അദമ്യമായ ആഗ്രഹമാണ് അവയുടെ അടിസ്ഥാനം.

No comments:
Post a Comment