വല്ലാത്തൊരു തെറ്റി ധാരണയിൽ നിന്ന് ഉത്ഭവിച്ച അഭിപ്രായമാണ് ഇത്. പണ്ടു റോഡിൽ കാറുകൾ ഇറങ്ങിയ കാലം മുതൽ നാം കേൾക്കുന്നതാണ് ഇത്. അന്ന് പറഞ്ഞത് പക്ഷെ കാള വണ്ടിക്കാരന്റെ തൊഴിൽ നഷ്ടത്തെ കുറിച്ചായിരുന്നു. പക്ഷെ കാറുകൾ പതിനായിരക്കണക്കിനു വന്നു, കാള വണ്ടിക്കാരൻ അതിന്റെ ഡ്രൈവർ ആയി. പിന്നെ എന്തൊക്കെയോ വന്നു, ആരൊക്കെയോ എതിർത്തു. പക്ഷെ എതിർപ്പുകളെ ത്രിണ വൽകരിച്ച് കൊണ്ടു ശാസ്ത്രം വളർന്നു. നമ്മൾ വൈദ്യുത ദീപത്തിനു താഴെ ഇരുന്നു വായിക്കുന്നു. രോഗികളെ എടുത്തു കൊണ്ടു വിമാനത്തിൽ വിദേശത്തേക്ക് പറക്കുന്നു..........അങ്ങനെ എന്തൊക്കെ. അതിനെ കുറിച്ച് ഇവിടെ അധികം എഴുതുന്നത് തന്നെ ശരിയല്ല..
ശരിക്കും പറഞ്ഞാൽ നിങ്ങൾ ഇവിടെ ചൂണ്ടി കാണിച്ച പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. അത് മറ്റു പല രൂപങ്ങളിൽ ആദി മനുഷ്യന്റെ കാലം തൊട്ടേ ഉണ്ടായിരുന്നു. കല്ല് കൊണ്ടുള്ള ആയുധം എന്റെ വലിയച്ചൻ കണ്ടു പിടിച്ചത് വേരുകൾ കിളചെടുക്കാനും മാനിനെ എറിഞ്ഞു കൊല്ലാനും തന്നെ ആയിരുന്നു. പക്ഷെ കായേൻ അതെ ആയുധം ഉപയോഗിച്ച് തന്റെ സഹോദരൻ ആബേലിനെ കൊന്നു. പണിയായുധങ്ങൾ ഇരു തല മൂർച്ചയുള്ള വാളുകൾ പോലെ ആണ്. ചില സമയങ്ങളിൽ അവ അനേകം തലകളും എല്ലാ തലകളിലും മൂർച്ച ഏറിയതുമായ വാളിനെയും പോലെ ആണ്. ഉപയോഗിക്കുന്നവന്റെ കൈകളിൽ അത് എന്തും ആകാം. അതിനെ നമുക്ക് കുറ്റം പറയാൻ ആവില്ല. കാരണം, ചിന്തയില്ലാത്ത , ജീവനില്ലാത്ത നിരുപദ്രവിയായ ഒരു വസ്തു മാത്രമാണ് അത്. ഇതൊക്കെ ഉള്ള മനുഷ്യൻ അത് എടുത്തു കളിക്കുമ്പോൾ പ്രശ്നമാകുന്നു എങ്കിൽ, നമ്മൾ നമ്മളെ തന്നെ ആണ് നിയന്ത്രിക്കേണ്ടത്.
യന്ത്രങ്ങൾ നമ്മുടെ രണ്ടാം കൈകൾ മാത്രമാണ് . അല്ലാതെ അതിനെ നമ്മുടെ യജമാനനായി വളരാൻ അനുവദിക്കരുത്.

No comments:
Post a Comment