അശ്ലീലം എന്നത് ഓരോ സമൂഹത്തിലും ഓരോ രീതിയിൽ ആണെന്ന് എല്ലാവർകും അറിയാവുന്നതാണ്. ആദി മനുഷ്യന്റെ അശ്ലീലവും നാഗരികന്റെ അശ്ലീലവും രണ്ടു തരത്തിൽ ഉള്ളത് ആണെങ്കിൽ , സായിപ്പിന്റെ അശ്ലീലവും നമ്മുടെ അശ്ലീലവും വളരെ വ്യത്യാസപ്പെട്ടു കിടക്കുന്നു. ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞത് ഒരു കാലത്തെ അശ്ലീലമായിരുന്നു. പിന്നീട് ശാസ്ത്രത്തിന്റെ പുരോഗമനത്തോടെ അത് ശ്ലീലമായി തീർന്നു. അന്യന്റെ മുന്നില് ഒരു സ്ത്രീ വസ്ത്രമുരിയുന്നത് ഇന്നും അശ്ലീലം തന്നെയാണ്. പക്ഷെ സിസേറിയൻ ശസ്ത്രക്രിയക്കു വിധേയയായ ഒരു യുവതിക്ക് അതിൽ അശ്ലീലം കാണാൻ കഴിയുന്നില്ല. ഒരു സ്ത്രീക്ക് അന്യ പുരുഷനിൽ ഉണ്ടാകുന്ന കുട്ടിയെ നമ്മള് ഒരു കാലത്ത് വിളിച്ചത് 'സ്വന്തം തന്തക്കു പിറക്കാത്തവൻ' എന്ന ഓമന പേരില് ആയിരുന്നു. അത് അശ്ലീലം മാത്രമല്ല അനാശാസ്യവും കൂടി ആയിരുന്നു. പക്ഷെ അതി നൂതനമായ ഫെർറ്റിലിറ്റി ചികിത്സയിൽ അതിന്റെ സ്ഥാനം എന്താണെന്ന് നമുക്ക് അറിയാമല്ലോ. ഈ അശ്ലീലം എന്നത് ഒരു സ്ഥായിയായ സത്യമല്ല എന്നാണു ഇത് കാണിക്കുന്നത്.
No comments:
Post a Comment