ബോംബയിൽ ജനിച്ചു വളർന്ന ഒരു പയ്യൻ വർഷങ്ങൾക്കു ശേഷം തലശേരിയിൽ വന്നു ബസ് കയറിയപ്പോൾ വനജ ഇരിക്കുന്ന സീറ്റിനു അടുത്ത സീറ്റ് കാലിയായിരുന്നു. ഒന്നും ആലോചിക്കാതെ പയ്യൻ അവിടെ കയറി ഇരുന്നു. വനജ ഉടനെ അവനെ പിടിച്ചു തള്ളുകയും, ബാക്കി കാര്യം നാട്ടുകാര് ഏറ്റെടുക്കുകയും ചെയ്തു. വിവരമുള്ള രാമാട്ടൻ പിടിച്ചു വച്ചില്ലായിരുന്നെങ്കിൽ പയ്യൻ ചത്ത് പോകുകായിരുന്നെന്നു പിന്നീട് രാമാട്ടൻ എന്നോട് പറഞ്ഞു.
ഗുരുവായൂർ അമ്പലത്തിൽ പോകാൻ വേണ്ടി തീവണ്ടിയിൽ കയറിയ വനജ തന്റെ മുന്നില് ഇരിക്കുന്ന പയ്യന്റെ അടുത്തുള്ള സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. ഒന്നും ആലോചിക്കാതെ അവൾ അവിടെ കയറി ഇരുന്നു.
ഈ ബസ്സ് എന്ന വാഹനത്തിനും, തീവണ്ടി എന്ന വാഹനത്തിനും തമ്മിലുള്ള വ്യത്യാസം എന്താണ് മോനെ ദിനേശാ
വ്യത്യാസം ഇത് തന്നെയാണ് മോനെ ദിനേശാ. ബസ്സിലെത് ചെറിയ യാത്രയാണ്. തീവണ്ടിയിലെത് ദീര്ഘവും. ബസ്സിൽ നിന്ന് യാത്ര ചെയ്യാം. കാലു വേദനിക്കില്ല. പക്ഷെ തീവണ്ടിയിലെ സ്ഥിതി അതല്ല. നമ്മുടെ ജീവിതവുമായി അതിനു നേരിട്ട് ബന്ധമുണ്ട്. ബസ്സിലെ യാത്രയിൽ നമുക്ക് സദാചാരം കൊണ്ടു പോകാം. പക്ഷെ തീവണ്ടിയിലെത് ദീര്ഘാ യാത്രയാണ്. അത്രത്തോളം നമുക്ക് സദാഹാരം വലിച്ചു നീട്ടാൻ പറ്റില്ല. കാലു വേദനിക്കും .
No comments:
Post a Comment