സായിപ്പിന്റെ സദാചാരം എന്നത് പുകവലിയും, ജീൻസ് ഇട്ടു നടക്കലും പബ്ബിൽ കയറി മദ്യപിക്കലും ഒക്കെയാണെന്ന് നാം ധരിച്ചു പോയെങ്കിൽ തന്നെ, അത് അനുകരിക്കുന്ന പുരുഷ കേസരികളെ നമ്മുടെ സമൂഹം അംഗീകരിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ അതെ പ്രവൃത്തി ഒരു സ്ത്രീയാണ് ചെയ്യുന്നത് എങ്കിൽ നമ്മൾ അവളെ ബഹിഷ്കരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സദാചാരം എന്നത് ഒരു തരത്തിൽ പുരുഷാധിപത്യത്തിന്റെ ബഹിർഗമന കവാടം മാത്രമാണ്. സായിപ്പിന്റെ സദാചാരത്തോടല്ല നമുക്ക് വെറുപ്പ്. അത് ചെയ്യുന്ന സ്ത്രീയോട് മാത്രമാണ്.
No comments:
Post a Comment